മാതമംഗലം മേഖലാ വാർഷിക സമ്മേളനം സമാപിച്ചു
മാതമംഗലം: രണ്ടു ദിവസങ്ങളായി വെള്ളോറയിൽ നടന്നു വന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാതമംഗലം മേഖലാ വാർഷിക സമ്മേളനം സമാപിച്ചു. പ്രതിനിധി സമ്മേളനത്തിൽ മേഖലാ പ്രസിഡണ്ട് എ. ഷംസുദ്ദീൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി അംഗം ടി.വി. വിജയൻ മാസ്റ്റർ സംഘടനാ രേഖ അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി കെ. വിനോദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.വി. മനോജ് വരവ്-ചെലവ് കണക്കും എം. വിജയകുമാർ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. പ്രവർത്തന വർഷം വിട പറഞ്ഞവരെ അനുസ്മരിച്ചു കൊണ്ട് കെ.വി. കൃഷ്ണൻ മാസ്റ്റർ സംസാരിച്ചു. പ്രവർത്തന റിപ്പോർട്ട്, സംഘടനാ രേഖ എന്നിവയിന്മേലുള്ള ചർച്ച, വിവിധ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് അക്ഷയ് രമേശൻ, കെ. സുരേഷ്, കെ.വി. രാമചന്ദ്രൻ മാസ്റ്റർ, കെ.സി. ദിനേശൻ, എം. വിജയകുമാർ, പ്രമോദ് അന്നൂക്കാരൻ എന്നിവർ അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി കെ. വിനോദ്, ജില്ലാ കമ്മിറ്റി അംഗം ടി.വി. വിജയൻ മാസ്റ്റർ എന്നിവർ ചർച്ച ക്രോഡീകരിച്ച് സംസാരിച്ചു. കെ.പി. അപ്പു മാസ്റ്റർ അവതരിപ്പിച്ച ‘ലഹരി ഉൽപ്പന്നങ്ങളുടെ വിപണനത്തിനും ഉപയോഗത്തിനും എതിരെ ജനകീയ കാമ്പയിൻ ശക്തമാക്കുക’ എന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു.
പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പിന് ജില്ലാ കമ്മിറ്റി അംഗം പി.വി. പ്രസാദ് മാസ്റ്റർ നേതൃത്വം നൽകി.
സി.പി.ലക്ഷ്മിക്കുട്ടി ടീച്ചർ (പ്രസിഡണ്ട്),
കെ.സി.ദിനേശൻ (വൈസ് പ്രസിഡണ്ട്) ,
കെ.വിനോദ് (സെക്രട്ടറി),
ആർ.പി.ശ്രീധരൻ (ജോ.സെക്രട്ടറി), കെ.വി.മനോജ് (ട്രഷറർ) എന്നിവർ ഭാരവാഹികളായി 17 അംഗ
മേഖല കമ്മിറ്റിയേയും ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. ഭാവി പ്രവർത്തന രേഖ സെക്രട്ടറി കെ. വിനോദ് അവതരിപ്പിച്ചു. ജില്ലാ ജോ.സെക്രട്ടറി ബിജു നിടുവാലൂർ, ജില്ലാ കമ്മിറ്റി അംഗം രജിതാ രാഘവൻ, കെ.സി. പ്രകാശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഗിരീഷ് കോയിപ്രയുടെ നേതൃത്വത്തിലുള്ള കൂട്ടപ്പാട്ടോടെ സമ്മേളനം സമാപിച്ചു.