വർക്കല മേഖലയിലെ മാസിക വരിസംഖ്യയും അംഗത്വഫീസും ഏറ്റുവാങ്ങി.
വർക്കല മേഖലയിലെ മാസിക വരിസംഖ്യയും അംഗത്വഫീസും ഡോ .യു നന്ദകുമാർ ഏറ്റുവാങ്ങുന്നു.
വർക്കല: വർക്കല മേഖലയിലെ
അമ്പത് മാസികാ വരിക്കാരുടെ
ലിസ്റ്റും ,വരിസംഖ്യയും അംഗത്വഫീസും ക്യാപ്സൂൾ കേരളയുടെ ചെയർമാൻ ഡോ. യു.നന്ദകമാർ ‘മേഖലാ ‘ ട്രഷറർ എം സുരേഷ് കുമാറിൽനിന്നും ഏറ്റുവാങ്ങി. ശാസ്ത്രമാസികകളുടെ ‘പ്രത്യേകിച്ച് ശാസ്ത്രഗതി’വായിക്കേണ്ടതിൻ്റെയും വരിക്കാരാവേണ്ടതിൻ്റെയും ആവശ്യകത വിശദീകരിച്ചു കൊണ്ട് അദ്ദേഹം യോഗം ഉദ്ഘാടനംചെയ്തു. ക്യാപ്സൂൾ കേരള കൺവീനർ എം.പി.അനിൽ കുമാർ ആരോഗ്യ രംഗത്തെ അനാരോഗ്യ പ്രവണതകൾ
വിശദീകരിച്ചുകൊണ്ട് ശാസ്ത്ര ബോധം പൊതുബോധമാക്കേണ്ടതിൻ്റെ പ്രാധാന്യം വിശദീകരിച്ചു.ജില്ലാ പ്രസിഡന്റ് ജെ. ശശാങ്കൻ, ജില്ലാ കമ്മിറ്റി അംഗം.എം.ആർ.വിമൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
മേഖലാ പ്രസിഡൻ്റ് സുഭാഷ് ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് മേഖല സെക്രട്ടറി.ജി. സുനിൽ കുമാർ സ്വാഗതവും മേഖലാ ജോയിൻ്റ് സെക്രട്ടറി മഞ്ജു സത്യൻ
നന്ദിയും പറഞ്ഞു.