പാറശാല മേഖല വാർഷികം
പാറശാല : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പാറശാല മേഖല വാർഷികം 2025 മാർച്ച് 7, 8 തീയതികളിൽ പൂഴിക്കുന്ന് യൂണിറ്റിൻ്റെ ആതിഥേയത്വത്തിൽ പൂഴിക്കുന്ന് മൗര്യ ആഡിറ്റോറിയത്തിൽ വെച്ചു നടന്നു. മുൻ നിയമസഭാ സെക്രട്ടറിയും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രജിസ്ട്രാറുമായ എസ്. വി. ഉണ്ണികൃഷ്ണൻ നായർ സമ്മേളനം ഉൽഘാടനം ചെയ്തു. ശ്രീനാരായണ ഗുരുവിൻ്റെയും , അയ്യൻകാളിയുടെയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും മണ്ണിൽ സമാധി പോലുള്ള അസംബന്ധനാടകങ്ങൾ അരങ്ങേറുന്നത് ലജ്ജിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്ര നിർവാഹക സമിതി അംഗം എസ് എൽ. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. പരിഷത്ത് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിംജി . ജി , കുളത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ. സന്തോഷ് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ എൻ. രവിന്ദ്രകുമാർ അധ്യക്ഷത വഹിച്ച ഉൽഘാടന സമ്മേളനത്തിൽ മേഖല കമ്മിറ്റി അംഗം രാജഗോപാൽ സ്വാഗതം ആശംസിച്ചു.
രണ്ടാം ദിവസം നടന്ന പ്രതിനിധി സമ്മേളനത്തിൽ സൈജു നെയ്യനാട് പ്രവർത്തന റിപ്പോർട്ടും ബിജേഷ് കണക്കും അവതരിപ്പിച്ചു .
ജില്ലാഉന്നത വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ റ്റി.പി സുധാകരൻ സംഘടന രേഖ അവതരിപ്പിച്ചു. അന്ധവിശ്വാസനിരോധനനിയമം പാസ്സാക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു.
ശാസ്ത്ര ജാഥയോടുകൂടി സമ്മേളനം സമാപിച്ചു
സമ്മേളനം തെരഞ്ഞെടുത്ത മേഖല ഭാരവാഹികൾ
പ്രസിഡൻ്റ്
വിജയലക്ഷ്മി. എസ്
വൈസ് പ്രസിഡന്റ്
ബി.കെ. ചന്ദ്രൻ
സെക്രട്ടറി
സന്തോഷ് കുമാർ. ജെ
ജോ : സെക്രട്ടറി
ദിവ്യ. ജെ. എസ്
ട്രഷറർ
വിനോദ് കുമാർ . ബി