പാലോട് മേഖല വാർഷികം 

0

 

തിരുവനന്തപുരം ജില്ലയിൽ മേഖല വാർഷികങ്ങൾ പൂർത്തിയായി

തിരുമനന്തപുരം: 2025 മാർച്ച് 29,30 തീയതികളിലായി നടന്ന പാലോട് മേഖല വാർഷിക സമ്മേളനത്തോടുകൂടി തിരുവനന്തപുരം ജില്ലയിലെ മേഖല വാർഷികങ്ങൾ പൂർത്തിയായി. പാലോട് മേഖല വാർഷിക സമ്മേളനം മുൻ ജനറൽ സെക്രട്ടറി കെ.കെ കൃഷ്ണകുമാർ ശാസ്ത്ര ബോധം കാലഘട്ടത്തിൻ്റെ അനിവാര്യത എന്ന വിഷയം അവതരിപ്പിച്ച് ഉൽഘാടനം ചെയ്തു.

     അഡ്വ .വിജയൻ അധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനത്തിൽ മേഖല സെക്രട്ടറി അഭിലാഷ്.കെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സംഘടനരേഖ നിർവാഹക സമിതി അംഗം സുനിൽകുമാർ എസ്.എൽ അവതരിപ്പിച്ചു. സമ്മേളനത്തിൽ ഉയർന്നുവന്ന കെ.റെയിൽ ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് നവ മാധ്യമകൺവീനർ ബി. രമേഷ് വിശദീകരണം നൽകി. ഭാരവാഹി തെരെഞ്ഞെടുപ്പിന് അനിൽ നാരായണര് നേതൃത്വം നൽകി. സംസ്ഥാന കലാ സംസ്ക്കാരം ഉപസമിതി കൺവീനർ എസ്. ജയകുമാർ, ജില്ലാ കമ്മിറ്റി അംഗം രവി ബാലൻ ജില്ലാ വൈസ് പ്രസിഡൻ്റ് ബി.നാഗപ്പൻ, ജില്ലാ ട്രഷറർ എസ്. ബിജുകുമാർ, മുൻ ജില്ലാ സെക്രട്ടറി രാജിത്ത്. എസ്, ജില്ലാ പി.പി.സി കൺവീനർ കെ.ജി ശ്രീകുമാർ, എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. 

അന്ധവിശ്വാസചൂഷണ നിരോധന നിയമം പാസ്സാക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

പുതിയ ഭാരവാഹികൾ

പ്രസിഡൻ്റ്

അഡ്വ. എ. വിജയൻ

വൈസ്. പ്രസിഡൻ്റ്

സുനിത

സെക്രട്ടറി

വി. സുരേഷ് കുമാർ

ജോ : സെക്രട്ടറി

ബിന്ദു. എസ്.

ട്രഷറർ 

കെ. രാധാകൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *