കേരള നിയമസഭയുടെ പരിഗണനയിലുള്ള അന്ധവിശ്വാസ ചൂഷണ നിരോധന നിയമം അടിയന്തരമായി പാസാക്കുക

0

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖല സമ്മേളനം

യുക്തിചിന്തയും സമത്വചിന്തയും സമൂഹത്തിൽ പ്രസര പിച്ച നവോത്ഥാന പ്രസ്ഥാനങ്ങളും സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളും ജാതിവിരുദ്ധ പോരാട്ടങ്ങളും, കർഷക സമരങ്ങളും ദേശീയപ്രസ്ഥാനവും, സാമ്രാജ്യത്വ വിരുദ്ധ തൊഴിലാളി പ്രസ്ഥാനങ്ങളുമാണ്

ആധുനിക കേരളത്തെ രൂപപ്പെടുത്തിയത്.

എന്നാലിന്ന് വിശ്വാസത്തിൻ്റെ പേരിലുള്ള തട്ടിപ്പുകളുടെയും അനാചാരങ്ങടെയും കൊലപാതകങ്ങളുടെയും വാർത്തകളാണ് കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഇലന്തൂരിലെ നരബലിയും, പാറശാലയിലെ കഷായ കൊലപാതകവും, ബാലരാമപുരത്ത് പിഞ്ചുകുഞ്ഞിനെ കൊന്നതും. സമാധി വിവാദവും, നെൻമറയിലെ കൊലപാതകങ്ങളുമെല്ലാം കേരള സമൂഹത്തിൽ പടർന്നുപിടിച്ച യുക്തിരാഹിത്യത്തിൻ്റെയും അന്ധവിശ്വാസത്തിൻ്റെയും റിപ്പോർട്ട് ചെയ്യപ്പെട്ട ചില ഉദാഹരണങ്ങൾ മാത്രം. മതമൗലികവാദികളും വർഗീയ ഫാസിസ്റ്റ് ശക്തികളും യഥേഷ്ടം വിഹരിക്കുന്ന കേരളത്തിൻ്റെ സാമൂഹ്യ-സംസ്കാരിക അന്തരീക്ഷത്തിൽ ശക്തിപ്പെട്ടുവരുന്ന അമിത മതാത്മകതയും അപര വിദ്വേഷവും നിരവധി അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും സംരക്ഷിത വിളഭൂമിയായി മാറുകയാണെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. വർഗീയശക്തികളുടെ നിഗൂഢമായ അജണ്ടക്കെതിരെ സമൂഹ പുരോഗതിയിൽ വിശ്വാസമർപ്പിക്കുന്ന ഏവരും ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്.

      2014-ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സർക്കാരിന് സമർപ്പിച്ച അന്ധവിശ്വാസ ചൂഷണ നിരോധന നിയമത്തിൻ്റെ കരട് ബില്ല് എത്രയും വേഗം പാസ്സാക്കണമെന്ന് കേരള സർക്കാരിനോട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖല സമ്മേളനം അഭ്യർത്ഥിക്കുന്നു.

        പേരാവൂർ ബ്ലോക്ക് ഹാളിൽ നടന്ന സമ്മേളനം പരിഷത് ജില്ല വൈസ് പ്രസിഡണ്ട് എ. പവിത്രൻ ഉൽഘാടനം ചെയ്തു.മേഖലപ്രസിഡണ്ട്ഒ.പ്രതീശൻ അധ്യക്ഷത വഹിച്ചു.എൻ സരസിജൻറിപ്പോർട്ടും പി. വിജന വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.കെ.വിനോദ്കുമാർവി.വി വത്സല ,ഡേ.. കെ. ഗീതാനന്ദൻ,പി.കെ. സുധാകരൻ എന്നിവർ പ്രസംഗിച്ചു

ഭാരവാഹികൾ

ഒ. പ്രതീശൻ

പ്രസിഡണ്ട്

പി. പ്രേമവല്ലി

വൈസ് പ്രസിഡണ്ട്

എൻ. സരസിജൻ

സെക്രട്ടറി

യദു .വി

ജോ. സെക്രട്ടറി

വിജിന പി.

ട്രഷറർ

സുകേഷ് .എം

 

മനോജ് കുറുമാണി , എം.വി. മുരളീധരൻ , യഥുനാഥ്. വി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *