പ്രാദേശിക ജൈവ വൈവിധ്യ സംരക്ഷണം ഉറപ്പാക്കുക
മയ്യിൽ മേഖല വാർഷിക സമ്മേളനം
കരിങ്കൽക്കുഴി (കണ്ണൂർ): കേരളത്തിൽ പൊതുവായും മയ്യിൽ പ്രദേശത്ത് വിശേഷിച്ചും കുന്നിടിക്കൽ, തണ്ണീർത്തടങ്ങൾ നശിപ്പിക്കൽ,പുഴ കയ്യേറ്റം എന്നിവ വ്യാപകമാവുകയാണ്. കാലാവസ്ഥാ സംതുലനം നഷ്ടമാവുന്നതിനും പ്രാദേശിക ജൈവവൈവിധ്യം തകർക്കാനും ജലക്ഷാമത്തിനും ഇടയാക്കുന്ന ഇത്തരം കയ്യേറ്റങ്ങൾ അവസാനിപ്പിക്കാൻ കർശന നടപടികൾ വേണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മയ്യിൽ മേഖലാ വാർഷികം സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇരുവാപ്പുഴ നമ്പ്രത്ത് സ്വകാര്യ സംരംഭകർ നടത്തിയ പുഴ കയ്യേറ്റത്തിലൂടെ നഷ്ടമായ ഭൂമി തിരിച്ചു പിടിക്കാൻ നടപടികൾ ഉണ്ടാവണം. ശിശു വിദ്യാഭ്യാസവുമായി നടക്കുന്ന അശാസ്ത്രീയവും ശിശു വിരുദ്ധവുമായ പ്രവണതകളെ നിയന്ത്രിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
നണിയൂർ എൽ പി സ്കൂളിൽ നടന്ന സമ്മേളനം പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് ഡോ: രമേശൻ കടൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. കൃഷ്ണൻ റിപ്പോർട്ടും ട്രഷറർ പി.വി. ഉണ്ണികൃഷ്ണൻ കണക്കും അവതരിപ്പിച്ചു. ചടങ്ങിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഡോക്ടറൽ ഫെല്ലോഷിപ്പിന് അർഹനായ ശ്രീബിൻ കടൂരിനെ അനുമോദിച്ചു. മയ്യിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ സതീദേവി ആശംസാപ്രസംഗം നടത്തി. ചർച്ചയിൽവി.വി.പ്രേമരാജൻ,പി.കെ.പ്രഭാകരൻ, കെ.കെ.ഭാസ്കരൻ ,എം.പി. ശ്രീശൻ, പി.പ്രസീത വിനോദ് തായക്കര, ശ്രീബിൻ പി.സുരേഷ്ബാബു തുടങ്ങിയവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ പി.പി കുഞ്ഞിരാമൻ ,സംസ്ഥാന നിർവാഹക സമിതി അംഗം വി. വി. ശ്രീനിവാസൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ വി.പി. വത്സരാജൻ, എ.ഗോവിന്ദൻ, കെ.സി. പത്മനാഭൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡോ.രമേശൻകടൂർ (പ്രസിഡൻ്റ്) വി.വി. പ്രേമരാജൻ,രതി വി.പി (വൈസ് പ്രസിഡൻ്റ് കെ.കെ. കൃഷ്ണൻ (സെക്രട്ടറി ) സി.വിനോദ്, പി.പ്രസീത (ജോ. സെക്രട്ടറി ) പി.വി. ഉണ്ണികൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. കെ.രാമകൃഷ്ണൻ മാസ്റ്റർ, വി.രമേശൻ, എം. സുധീർബാബു, എ. രമേശൻ ,രമേശൻ നണിയൂർ, കുഞ്ഞിരാമൻ, ശിവദാസൻ, നീരജ സന്തോഷ്, പത്മനാഭൻ, സരസ്വതി, അർജുൻ, സുബ്രഹ്മണ്യൻ, ശ്രീനേഷ് തുടങ്ങിയവർ നേതൃത്വം നൽകി.