അന്ധവിശ്വാസനിരോധനനിയമം പാസ്സാക്കുക
പാനൂർ മേഖല വാർഷിക സമ്മേളനം
പാനൂർ: കേരളത്തിൽ മുൻപില്ലാത്ത വിധം വളർന്നു വരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരോധിക്കുന്നതിന് നിയമം പാസാക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പാനൂർ മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. മാർച്ച് 22 ന് വൈകുന്നേരം പാനൂർ ബസ് സ്റ്റാൻഡിൽ വെച്ച് നടന്ന സമ്മേളന ഉദ്ഘാടനം പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം സി.പി. ഹരീന്ദ്രൻ മാസ്റ്റർ നിർവഹിച്ചു. പാനൂർ മേഖലയിലെ ഏറ്റവും മികച്ച യുറീക്കാ വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട കൊളവല്ലൂർ എൽ പി സ്കൂളിന് ചടങ്ങിൽ വച്ച് ഉപഹാരം നൽകി. ഇരുൾ പടരാതിരിക്കാൻ ശാസ്ത്രാവബോധ ക്യാമ്പയിനിന്റെ ഭാഗമായി ഹരിദാസൻ ചമ്പാട് ക്ലാസ് എടുത്തു.
മാർച്ച് 23 ന് ഗവൺമെന്റ് എൽ പി സ്കൂൾ പാനൂരിൽ വച്ച് നടന്ന പ്രതിനിധി സമ്മേളനത്തിൽ യുറീക്ക എഡിറ്റർ ശ്രീ കെ.ആർ.അശോകൻ മാസ്റ്റർ ഉത്ഘാടനവും സംഘടന രേഖ അവതരണവും നടത്തി.സമ്മേളനത്തിൽ എൻ.കെ ജയപ്രസാദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. മേഖലാ പ്രസിഡണ്ട് സുരേഷ് ബാബു സി. കെ.അദ്ധ്യക്ഷത വഹിച്ചു. പി ബാബുരാജ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പത്മനാഭൻ മാസ്റ്റർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ജില്ലാ കമ്മിറ്റി അംഗം ജ്യോതി കേളോത്ത് സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതു ചർച്ചയും ക്രോഡീകരണവും നടന്നു. ചർച്ചകൾക്ക് അശോകൻ മാസ്റ്ററും ബാബുരാജ് മാഷും മനോജ് കുമാറും മറുപടി പറഞ്ഞു. പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പിന് ജ്യോതി കേളോത്ത് നേതൃത്വം നൽകി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേഖലാ സെക്രട്ടറി എം.സി.ശ്രീധരൻ മാസ്റ്റർ ഭാവി പ്രവർത്തന പരിപാടി അവതരിപ്പിച്ചു. ശിവദാസൻ മാസ്റ്റർ നന്ദി പറഞ്ഞു.