അന്ധവിശ്വാസ ചൂഷണ നിരോധന നിയമം പാസ്സാക്കുക
നെയ്യാറ്റിൻകര മേഖല വാർഷിക സമ്മേളനം
നെയ്യാറ്റിൻകര: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നെയ്യാറ്റിൻകര മേഖല സമ്മേളനം 2025 മാർച്ച് 22, 23 തീയതികളിൽ വിഴിഞ്ഞം എസ്.വി. എൽ.പി. സ്കൂളിൽ നടന്നു. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സുനിതാ റാണി ഉദ്ഘാടനം നിർവഹിച്ചു. “സ്വാതന്ത്ര്യാനന്തര ഇന്ത്യ: ഇന്നലെ, ഇന്ന്, നാളെ” എന്ന വിഷയത്തെ ആസ്പദമാക്കി ഷിബു ആറാലുംമൂട് ഉദ്ഘാടനം സെഷൻ നയിച്ചു.
പ്രതിനിധി സമ്മേളനം
പ്രതിനിധി സമ്മേളനത്തിൽ മേഖലാ പ്രസിഡണ്ട് എസ്. ഗിരീശൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ശോഭന ഫ്ലച്ചർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി എസ്.എസ്. സൈജു പ്രവർത്തന റിപ്പോർട്ടും, മേഖലാ ട്രഷറർ സി.വി. അജിത് കണക്കും അവതരിപ്പിച്ചു.
രണ്ടാം ദിനം മുതിർന്ന പ്രവർത്തകരെ ആദരിച്ചു
സമ്മേളനത്തിന്റെ രണ്ടാം ദിനം നെയ്യാറ്റിൻകര പരിഷദ് ഗായകസംഘത്തിന്റെ ശാസ്ത്രഗാനാലാപനത്തോടെയാണ് തുടങ്ങിയത്. നെയ്യാറ്റിൻകര മേഖലയിലെ മുതിർന്ന പ്രവർത്തകരെ ആദരിക്കുന്ന പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ പ്രസിഡണ്ട് ആർ രാധാകൃഷ്ണൻ (അണ്ണൻ) “പരിഷത്തിന്റെ ചരിത്രവും ഭാവിയും” സംബന്ധിച്ച് ഹ്രസ്വ പ്രഭാഷണം നടത്തി.
പ്രമേയ ചർച്ചകളും ഭാരവാഹി തെരഞ്ഞെടുപ്പും
രണ്ടാം ദിനത്തിൽ പരിഷത്ത് ജില്ലാ സെക്രട്ടറി ജി. ഷിംജി സംഘടനാ രേഖ അവതരിപ്പിച്ചു. വിവിധ യൂണിറ്റുകളുടെ പ്രതിനിധികൾ റിപ്പോർട്ടുകൾ ചർച്ചയ്ക്ക് മുന്നോട്ടുവച്ചു. ഉച്ചഭക്ഷണത്തിന് ശേഷം “അന്ധവിശ്വാസ ചൂഷണ നിരോധന നിയമം നടപ്പിലാക്കണമെന്ന്” ആവശ്യപ്പെടുന്ന പ്രമേയം ഉൾപ്പെടെ മൂന്ന് പ്രമേയങ്ങൾ സമ്മേളനം പാസാക്കി.
2025-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ സമ്മേളനത്തിൽ തെരഞ്ഞെടുത്തു:
പ്രസിഡണ്ട്: ഡി. ഉണ്ണികൃഷ്ണൻ
വൈസ് പ്രസിഡണ്ട്: ബിന്ദു സുരേഷ്
സെക്രട്ടറി: എസ്. ഗിരീഷ്
ജോയിന്റ് സെക്രട്ടറി: അഖിൽ എ.കെ.
ട്രഷറർ: അരവിന്ദ് ഫ്ലച്ചർ