നാളത്തെ പഞ്ചായത്ത്; വൈത്തിരി മേഖലാ വികസന ശില്പശാല .

0

വൈത്തിരി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി മേഖലകൾ തോറും നടപ്പിലാക്കുന്ന  നാളെത്തെ  പഞ്ചായത്ത് ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കൽ പരിപാടിയുടെ വൈത്തിരി മേഖലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എൻ സി പ്രസാദ് വൈത്തിരിയിൽ നിർവ്വഹിച്ചു.
വിവിധ വിഷയങ്ങളിൽ വിവരശേഖരണം, അവ കേന്ദ്രീകരിച്ച് വ്യാപകമായ ‘ഫോക്കസ് ഗ്രൂപ്പ്
ചർച്ചകൾ, വാർഡ് തലത്തിൽ പ്രാദേശിക അവതരണങ്ങൾ, വിഷയ വിദഗ്ദരും
മറ്റുമായി കൂടിയിരിപ്പുകൾ
എന്നിവ നടത്തി
തയ്യാറാക്കുന്ന
കരട് മാനിഫെസ്റ്റോയ്ക്ക്
പഞ്ചായത്ത് തലത്തിൽ
എല്ലാ ഗ്രൂപ്പുകളും
ഒന്നിച്ചിരുന്ന് അവസാന
രൂപം നൽകും. അത്
ജനസഭയിൽ അവതരി
പ്പിച്ച് കൊണ്ട് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്
മുമ്പായി എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും
നൽകും.
ശില്പശാലയിൽ വികസന വിഷയസമിതി ജില്ലാ കൺവീനർ എം എം ടോമി, റിസോഴ്സ് പേഴ്സൺ പി കുഞ്ഞി കൃഷ്ണൻ, ജില്ലാ പ്രസിഡൻ്റ് പി അനിൽകുമാർ എന്നിവർ അവതരണങ്ങൾ നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി ഉഷാകുമാരി, എൽ സി ജോർജ് എന്നിവരും ,
പി ഗഗാറിൻ, കെ വി
ഫൈസൽ, കുന്നത്ത്
സാജിദ്, ഡാനിയൽ
കെ ജെ, സി കെ കുമാർ, രഞ്ജിനി എ.
ആർ,എസ്  പ്രവീൺ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
മേഖലാ പ്രസിഡൻ്റ് എബനെസർ സാമുവൽ അധ്യക്ഷത
വഹിച്ചു. മേഖലാ സെക്രട്ടറി പി എം അനൂപ് കുമാർ സ്വാഗതവും യൂണിറ്റ് സെക്രട്ടറി വി ജയകുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *