ദേശീയ ശാസ്ത്രാവബോധ ദിനാചരണം കൽപ്പറ്റ മേഖല
ചീക്കല്ലൂർ : യുക്തിചിന്തയ്ക്കും ശാസ്ത്രബോധ പ്രചരണങ്ങള്‍ക്കുമായി ജീവിതം നീക്കിവെച്ച ഡോ. നരേന്ദ്ര ധാബോൽക്കറിന്റെ രക്തസാക്ഷിത്വദിനം ദേശീയ ശാസ്ത്രാവബോധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖല കമ്മിറ്റിയുടെയും പുരോഗമന കലാസാഹിത്യ സംഘം കരണി, കണിയാമ്പറ്റ യൂണിറ്റുകളുടെയും ദർശന ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ശാസ്ത്രാവബോധ പരിപാടി സംഘടിപ്പിച്ചു. പു.ക.സ കോട്ടത്തറ മേഖല പ്രസിഡൻ്റും ശാസ്ത്രസാഹിത്യ പരിഷത്ത് കണിയാമ്പറ്റ യൂണിറ്റ് പ്രസിഡൻ്റുമായ പി. ബി. ഭാനുമോൻ അധ്യക്ഷത വഹിച്ചു. എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ സയൻ്റിസ്റ്റും ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി ജില്ലാ ചെയർപേഴ്സണുമായ ജോസഫ് ജോൺ “പ്രകൃതി, മനുഷ്യൻ, ശാസ്ത്രം” എന്ന വിഷയത്തിൽ അവതരണം നടത്തി.
ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ജോ. സെക്രട്ടറി എ. ജനാർദ്ദനൻ, പു.ക.സ ജില്ലാ സെക്രട്ടറി എം. ദേവകുമാർ, ദർശന ലൈബ്രറി പ്രസിഡന്റ് എം. ശിവൻ പള്ളിപ്പാട്, ലൈബ്രറി സെക്രട്ടറി പി. ബിജു, രാജു ജോസഫ്, ശാസ്ത്രസാഹിത്യ പരിഷത്ത് ചീക്കല്ലൂർ യൂണിറ്റ് ട്രഷറർ പി. അശോകൻ തുടങ്ങിയവർ സംസാരിച്ചു.