നെടുമെങ്ങാട് മേഖലയിൽ ശാസ്ത്ര ക്വിസ്
നെടുമെങ്ങാട്: ശാസ്ത്ര സാഹിത്യ പരിഷത്ത് നെടുമെങ്ങാട് മേഖലയുടെ ആഭിമുഖ്യത്തിൽ ചാന്ദ്ര ക്വിസും ശാസ്ത്ര ക്ലാസ്സും സംഘടിപ്പിച്ചു. നെടുമെങ്ങാട് ഗവ: ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ശാസ്ത്രജ്ഞരായ ശ്രീജിത്ത്, ടി.കെ. മനോജ്, പരിഷദ് പ്രവർത്തകരായ ഹരിഹരൻ കാട്ടായിക്കോണം, അസീം വെമ്പായം, ജി.ആർ. ഹരി , സപ്താപുരം അപ്പുക്കുട്ടൻ, പരിഷദ് തിരുവനന്തപുരം ജില്ല ശാസ്ത്രാവബോധ ഉപസമിതി ചെയർമാൻ ജിജോ കൃഷ്ണൻ, കൺവീനർ എ.കെ. നാഗപ്പൻ, ജില്ലാ വിജ്ഞാനോൽസവ സമിതി കൺവീനർ എച്ച്. അജിത് കുമാർ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. ക്വിസ് മൽസരത്തിൽ മേഘ്ന , ഫിദ ഫാത്തി , എം.എം . അജിത്, എം.ആർ . ആരാധ്യ , ദിയ മെഹറിൻ, അ ൽത്താഫ്, ആരോൺ ബിജു, എസ്. വേദ എന്നിവർ വിജയികളായി.