പരിഷദ് ദിനാചരണം , കൽപ്പറ്റ മേഖല.
കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലയുടെ ആഭിമുഖ്യത്തിൽ പരിഷത്ത് ദിനാചരണ പരിപാടി സംഘടിപ്പിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ട്രഷറർ ടി. പി. സന്തോഷ് “ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്” എന്ന വിഷയത്തിൽ അവതരണം നടത്തി. മേഖലാ പ്രസിഡന്റ് രാജൻ തരിപ്പിലോട്ട് അധ്യക്ഷനായി. ജില്ലയിലെ പരിഷത്ത് പ്രവർത്തകർ പരിഷത്ത് അനുഭവങ്ങൾ പങ്കുവെച്ചു. മേഖലാ സെക്രട്ടറി കെ. എ. അഭിജിത്ത്, മേഖലാ ട്രഷറർ എം. പി. മത്തായി തുടങ്ങിയവർ സംസാരിച്ചു.