കൊല്ലങ്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി
പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം
കൊല്ലങ്കോട് : കേരള ശാസ്തസാഹിത്യ പരിഷത്ത് കൊല്ലങ്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 03.10.2025 ന് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. റാലി കേരള ശാസ്തസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി പി. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര കൊല്ലങ്കോട് മേഖല പ്രസിഡണ്ട് കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന പരിപടിയിൽ പരിഷത്ത് ജില്ലാ ട്രഷറർ ഡി .മനോജ് ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സുനിൽകുമാർ, എസ് ശിവദാസ്, പി പ്രകാശൻ എന്നിവർ സംസാരിച്ചു. പരിഷത്ത് മേഖലാ സെക്രട്ടറി പി. പ്രതീഷ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം എസ്. ഐശ്വര്യ നന്ദിയും പറഞ്ഞു.