ആലത്തൂർ മേഖലയിൽ യുദ്ധവിരുദ്ധറാലി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ആലത്തൂർ മേഖലയുടെ “യുദ്ധവിരുദ്ധ റാലി ” ദേശീയ മൈതാനത്തു നിന്നും ആരംഭിച്ചു. നഗര പ്രദക്ഷിണം ചെയ്തു ദേശീയ മൈതാനത്തെത്തിച്ചേർന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പരിഷത്തിന്റെ ആലത്തൂർ മേഖലാ സെക്രട്ടറി ബി. പ്രസാദ്, പരിഷത്ത് പാലക്കാട് ജില്ലാ സെക്രട്ടറി എം. സുനിൽ കുമാർ ജില്ലാപ്രസിഡന്റ് നാരായണൻകുട്ടി, ആലത്തൂർ യൂണിറ്റ് ഭാരവാഹിയായ വാസുദേവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയാൽ ഗാസയുടെ മേൽ ഇസ്രായേൽ നടത്തുന്ന പൈശാചിക യുദ്ധവെറിക്കെതിരെ ശക്തിയുക്തം പ്രതിഷേധിക്കുകയും ….. ഒപ്പം, ശാസ്ത്രസാഹിത്യ പരിഷത്ത്, ആലത്തൂർ മേഖലാ കമ്മിറ്റി പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
ലോക മനസ്സാക്ഷിയെ ഞെട്ടിച്ച യുദ്ധത്തിന് എത്രയും പെട്ടെന്ന് അറുതി വരുത്തുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി സാമ്രാജ്യത്വ ശക്തികൾക്കെതിരെ ശബ്ദമുയർത്തുന്നതിനും പരിഷത്ത് ആഹ്വനം നൽകി.