തിരുവനന്തപുരം മേഖല വാർഷികം ആരംഭിച്ചു.
അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഭരണഘടനാ സ്ഥാപനങ്ങളും മത്സരിക്കുന്നു. ഡോ. രതീഷ് കൃഷ്ണൻ
തിരുവനന്തപുരം : സമൂഹത്തിൽ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഭരണഘടനാ സ്ഥാപനങ്ങളും മുഖ്യ പങ്കുവഹിക്കുന്നുണ്ടെന്ന് ശാസ്ത്രഗതി എഡിറ്റർ ഡോ. രതീഷ് കൃഷ്ണൻ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങളെ പിന്തുണയ്ക്കുന്ന നിയമങ്ങൾ നിയമനിർമ്മാണ സഭകൾ പാസാക്കുകയും അന്ധവിശ്വാസ വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ നിയമപാലകർ അലസത കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാഗതസംഘം വൈസ് ചെയർമാൻ എ ഷാഹുൽ ഹമീദ് അദ്ധ്യക്ഷനായി. സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഗ്രാമപത്രം മുൻ രാജ്യസഭാംഗം സി പി നാരായണൻ വട്ടിയൂർക്കാവ് കൗൺസിലർ ഐ എം. പാർവ്വതിക്ക് നൽകി പ്രകാശനം ചെയ്തു. വാഴോട്ടുകോണം കൗൺസിലർ റാണി വിക്രമൻ, എം എസ് പ്രശാന്ത്, ബി അനിൽ കുമാർ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിൽ പ്രസിഡൻ്റ് പി. ബാബു അധ്യക്ഷനായി. അഡ്വ.കെ രാധാകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ ശ്രീകുമാർ, സി റോജ (പ്രസീഡിയം), ജി രാധാകൃഷ്ണൻ, സൗമ്യ, (മിനിട്സ്) അഡ്വ. കെ രാധാകൃഷ്ണൻ, പി കെ പ്രകാശ് (പ്രമേയം) എന്നീ കമ്മിറ്റികളെ സമ്മേളനം തിരഞ്ഞെടുത്തു. സെക്രട്ടറി ബി അനിൽ കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി ശ്രീജിത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി ആർ ജയചന്ദ്രൻ, ട്രഷറർ എസ്. ബിജുകുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി പി സുധാകരൻ, പി പ്രദീപ്, എൻ. ജയരാജി, ജി. സുരേഷ്, കെ.ജി. ഹരികൃഷ്ണൻ, കെ.ജി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. സമ്മേളനം ഞായറാഴ്ച അവസാനിക്കും.