കടൽ മണൽ ഖനന അനുമതി പിൻവലിക്കുക
കരുനാഗപ്പള്ളി മേഖലാ വാർഷികം.
കൊല്ലം : 2025 മാർച്ച് 22 ,23 ദിവസങ്ങളിലായി മൈനാഗപ്പള്ളി ചിത്തിരവിലാസം യു.പി. സ്കൂളിൽ നടന്ന കരുനാഗപ്പള്ളി മേഖലാ വാർഷികം കടൽ മണൽ ഖനനം പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു. “കടൽ മണൽഖനനം ഉയർത്തുന്ന പ്രശ്നങ്ങൾ “എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് പരിസ്ഥിതി പ്രവർത്തകൻ ദേവദാസ് ക്ലാപ്പന വാർഷികം ഉദ്ഘാടനം ചെയ്തു .
നവതിയിലേക്ക് കടക്കുന്ന മുൻ മേഖലാ പ്രസിഡൻറ് ആർ. ഗോപിദാസിനെ കേന്ദ്ര നിർവാഹക സമിതി അംഗം എൽ. ഷൈലജ ആദരിച്ചു.ഉദ്ഘാടന സമ്മേളനത്തിന് ഡി . പ്രസന്നകുമാർ സ്വാഗതവും കെ. രാധാകൃഷ്ണൻനന്ദിയും പറഞ്ഞു.
പ്രതിനിധിസമ്മേളനത്തിൽ മേഖലാ സെക്രട്ടറി കെ .ജി. ബാലചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഐ.നജീബ് കണക്കും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. . ജില്ലാ കമ്മിറ്റി അംഗം ജി. സുനിൽകുമാർ ജില്ലാ അവലോകനം നടത്തി .
“ലിംഗ തുല്യതയും ശാസ്ത്രബോധവും ” എന്ന വിഷയത്തിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി ആര്‍ .ബീന ക്ലാസ് എടുത്തു .ജില്ലാ വൈസ് പ്രസിഡന്റ് ഡോ.എസ്. പത്മകുമാർ സംഘടന രേഖ അവതരിപ്പിച്ചു. “എം.പിയുടെ ആശയലോകം” ശാസ്ത്ര ഗതി പ്രത്യേക പതിപ്പിൻ്റെ പ്രകാശനം മുതിർന്ന പരിഷത്ത് അംഗവും കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ സി .വിജയൻപിള്ളയ്ക്ക് നൽകി ജില്ലാ കമ്മിറ്റി അംഗം മോഹൻദാസ് തോമസ് നിർവഹിച്ചു. ഭാവി പ്രവർത്തനരേഖ മേഖലാ സെക്രട്ടറി അവതരിപ്പിച്ചു .മുൻ കലാജാഥ അംഗവും ഗാനരചയിതാവും ഡോക്കുമെന്ററി സംവിധാനവുമായ ജയകൃഷ്ണൻ രാഘവൻ, ബാലവേദി കൂട്ടുകാരികളായ ചെഹിമ, അഹിമ എന്നിവർ ശാസ്ത്ര ഗീതങ്ങൾ ആലപിച്ചു.
തുടർന്ന് കെ .ജി. ബാലചന്ദ്രൻ (പ്രസിഡന്റ് )വി. ശിവൻകുട്ടി (വൈസ് പ്രസിഡന്റ് )എ.കെ. ലളിതാംബിക (സെക്രട്ടറി) കെ. രാധാകൃഷ്ണൻ (ജോയിൻ്റ് സെക്രട്ടറി) ഡി.പ്രസന്നകുമാർ (ട്രഷറർ )എന്നിവർ ഭാരവാഹികളായി 17 അംഗ മേഖലാ കമ്മിറ്റിയെയും 30 ജില്ലാ കൗൺസിലിനെയും തെരഞ്ഞെടുത്തു.
അന്ധവിശ്വാസ നിരോധന നിയമം പാസ്സാക്കുക, ലഹരിക്കെതിരെ അണിനിരക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ചെഹിമയുടെ ശാസ്ത്ര ഗാനത്തോടെ സമ്മേളനം അവസാനിച്ചു.