അന്ധവിശ്വാസചൂഷണ നിരോധനനിയമം പാസ്സാക്കുക
വെള്ളനാട് മേഖല വാർഷിക സമ്മേളനം
കാട്ടാക്കട: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വെള്ളനാട് മേഖലാ സമ്മേളനം കാട്ടാക്കട പൊന്നറ ശ്രീധർ മെമ്മോറിയൽ ഗവ.എൽ.പി സ്കൂളിൽ വച്ച് നടന്നു. പി .എസ് രാജശേഖരൻ സമകാലിക ഇന്ത്യ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് വി. എൻ. അനീഷ് അധ്യക്ഷനായി. മേഖലാ സെക്രട്ടറി ശിവനാരയണപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പരിസര വിഷയ സമിതി കൺവീനർ വി. ഹരിലാൽ സംഘടനാ രേഖ അവതരിപ്പിച്ചു.
വിവിധ യൂണിറ്റുകളിൽ നിന്ന് രേണുക, സതീഷ് മാമ്പള്ളി, ഷഫീക്ക്, രാജേന്ദ്രകുമാർ, വിജയകുമാർ, അർച്ചന എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾക്കും മറുപടിയ്ക്കും ശേഷം ജില്ല കമ്മിറ്റി അംഗം രാജിത്തിൻ്റെ നേതൃത്വത്തിൽ 17 അംഗ മേഖലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഭാരവാഹികളായി വി.എൻ. അനീഷ് (പ്രസിഡൻ്റ്), സിന്ധു ഡി.കെ (വൈസ് പ്രസിഡൻ്റ്), ബൈജു. ജെ (സെക്രട്ടറി), സൂരജ് R V (ജോ. സെക്രട്ടറി), മഹേഷ് കുമാർ ആർ (ട്രഷറർ) വിഷയ സമിതി കൺവീനർമാരായി സ്റ്റുവർട്ട് ഹാരീസ് (വിദ്യാഭ്യാസം), ശോഭന (ജൻഡർ ), ജയകുമാർ വി.എസ് (ആരോഗ്യം), ശിവനാരായണപിള്ള (പരിസരം) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.