കിളിമാനൂർ മേഖല വാർഷികം
കിളിമാനൂർ മേഖല വാർഷിക സമ്മേളനം
കല്ലമ്പലം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കിളിമാനൂർ മേഖല വാർഷികം 2025 മാർച്ച് 22, 23 തീയതികളിൽ പുല്ലൂർമുക്ക് ഗവ. എം. എൽ.പി എസി ൽ വെച്ചു നടന്നു. അന്ധവിശ്വാസ നിരോധന നിയമ നിർമ്മാണം ഇന്ത്യൻസാമൂഹ്യസാഹചര്യത്തിൽ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് അഡ്വ. ജി.ആർ .ബിലഹരി സമ്മേളനം ഉൽഘാടനം ചെയ്തു. അന്ധവിശ്വാസം എങ്ങനെ ഇന്ത്യയിൽ ആഴത്തിൽ വേരൂന്നുന്നു എന്നും, എങ്ങനെയത് ജൂഡിഷ്യറി ഉൾപ്പെടെയുള്ള സംവിധാനങ്ങളിൽ കയറിക്കൂടുന്നു എന്നും അദ്ദേഹം തന്റെ ഉത്ഘാടന പ്രസംഗത്തിൽ ലളിതമായി വിശദീകരിച്ചു.
മേഖലാ പ്രസിഡന്റ് പി. ജലജ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനീർ എം.ബി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഗോപകുമാർ .എസ് കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ശശാങ്കൻ.ജെ സംഘടനാ രേഖ അവതരിപ്പിച്ചു.
ഭാരവാഹികളായി ഷൈൻദാസ് .എം (പ്രസിഡന്റ്) ദീപ.റ്റി.എസ് (വൈസ് പ്രസിഡന്റ് ) ലിജ.ഒ (സെക്രട്ടറി) സന്ദീപ്. കെ (ജോയിന്റ് സെക്രട്ടറി) ഗോപകുമാർ .എസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.