കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കം മേഖല വാർഷികം

0

മുക്കം:ലഹരി ഉപഭോഗത്തിന്റെ സമഗ്രാപഗ്രഥനവും പഠനവും ഉണ്ടെങ്കിലേ പുതിയ തലമുറയെ രക്ഷിച്ചെടുക്കാൻ സാധിക്കു എന്നും യുവാക്കളിൽ വൻതോതിൽ വർദ്ധിച്ചുവരുന്ന ഉപഭോഗം കാണിക്കുന്നത് സമൂഹത്തിന് ആകെ ബാധിച്ച മറ്റേതോ രോഗത്തിന്റെ ലക്ഷണമാണെന്നും ഡോ. ജീവൻ ജോബ് തോമസ് അഭിപ്രായപ്പെട്ടു. മുക്കം താഴക്കോട് എ.യു.പി.സ്കൂളിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലമായ അറിവോ യുക്തിയോ ബോധവത്കരണ പ്രേരണകളോ ലഹരി ഉപഭോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ പര്യാപ്തമല്ല. മനുഷ്യർക്ക് മാനസികമായി ഏൽക്കുന്ന പരിക്കുകളെയോ ട്രോമകളെയോ മറച്ചു പിടിക്കാൻ പലവിധത്തിൽ ശ്രമം നടത്തുന്നതിൽ ഒന്നു മാത്രമാണ് ലഹരി ഉപയോഗം എന്നും സാമൂഹ്യമായ ഒരു ബദൽ എൻഗ്വേജ്മെന്റ് നിർമ്മിച്ചു മാത്രമേ പരിഹരിക്കാൻ കുറച്ചെങ്കിലുമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ വൈസ്പ്രസിഡണ്ട് എ.പി. പ്രേമാനന്ദ് സംഘടനാ രേഖ അവതരിപ്പിച്ചു. മേഖലാ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി എം.പ്രേമനും വരവുചെലവ് കണക്ക് ട്രഷറർ പി.പി. മജീദും അവതരിപ്പിച്ചു. റഹ്മത്തുള്ള, മീന ജോസഫ്, കൃഷ്ണ പ്രിയ എം., പി.എൻ. അജയൻ, പി.പി. അസ് ലം തുടങ്ങിയവർ ഗ്രൂപ്പ് ചർച്ച ക്രോഡീകരിച്ച് സംസാരിച്ചു.

മുക്കം മേഖലയിലെ അഞ്ച് തദ്ദേശ സ്വയംഭരണപ്രദേശങ്ങളിലെ വയൽ നികത്തലി നെതിരെയും കുന്നിടിക്കലിനെതിരെയും പ്രമേയം അവതരിപ്പിച്ചു.പൊതു ചർച്ചയിൽ ഡോ.ടി.കെ.അബ്ബാസലി, അഡ്വ.പി.കൃഷ്ണകുമാർ, കെ.കെ. അലിഹസ്സൻ,ജോളി ജോസഫ്, എൻ.ബി.വിജയകുമാർ, രമ്യ എൻ, ശ്രീകല ഇ.എൻ., എ. അനിൽകുമാർ, ജ്യോതിഷ് മണാശ്ശേരി, അനീഷ് ടി.കെ.,സാദിഖലി കെ.എന്നിവർ സംസാരിച്ചു. വിജീഷ് പരവരി അധ്യക്ഷനായ ചടങ്ങിന് എം. പ്രേമൻ സ്വാഗതവും എ.പി. നൂർജഹാൻ നന്ദിയും പറഞ്ഞു.

മേഖലയുടെ പുതിയ ഭാരവാഹികളായി പ്രശാന്ത്കുമാർ പി.എസ് (പ്രസിഡണ്ട്), മീന ജോസഫ് (വൈ. പ്രസിഡണ്ട്), എ.പി. നൂർജഹാൻ (സെക്രട്ടറി), എ.വി.സുധാകരൻ (ജോ.സെക്രട്ടറി), യു.പി.അബ്ദുൽനാസർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *