കേരളത്തിലെ സർവ്വകലാശാലകൾ നേരിടുന്ന വെല്ലുവിളികൾ ദേശീയ സെമിനാർ
2025 ആഗസ്ത് 16
കെ.എസ്.ടി.എ. ഹാൾ , തൈക്കാട്, തിരുവനന്തപുരം
ഉൽഘാടനം
തുഷാർ ഗാന്ധി
ശക്തമായ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിനും പുരോഗമന നയങ്ങൾക്കും പേരുകേട്ട സംസ്ഥാനമായ കേരളത്തിൽ സർവ്വകലാശാലകളുടെ സ്വയംഭരണാവകാശം കേവലം അക്കാദമിക് തത്വമെന്ന നിലയിൽ മാത്രമല്ല, ഭരണഘടനാപരമായ അനിവാര്യത എന്ന നിലയിലും സംരക്ഷിക്കപ്പെടേണ്ടതാണ്.
ഗവർണർ, ചാൻസലർ എന്ന നിലയിൽ ഈ സ്വയംഭരണ സംവിധാനത്തിൻ്റെ സംരക്ഷകനായി പ്രവർത്തിക്കണം
ഉന്നത വിദ്യാഭ്യാസം രാഷ്ട്രീയ അവകാശവാദത്തിനുള്ള ഒരു മേഖലയല്ല, മറിച്ച് വിമർശനാത്മകമായ അന്വേഷണവും ബഹുസ്വരതയും ജനാധിപത്യ പൗരത്വവും പരിപോഷിപ്പിക്കുന്നതിനുള്ള ഇടമാണ്.
ഉന്നതവിദ്യാഭ്യാസത്തിൻ്റെ മേൽ നിയന്ത്രണം കേന്ദ്രീകരിക്കാനുള്ള ഏതൊരു ശ്രമവും ഫെഡറലിസത്തിൻ്റെയും അക്കാദമിക് സമഗ്രതയുടെയും താൽപര്യം മുൻനിർത്തി ചെറുക്കേണ്ടതാണ് .
കേരളത്തിലെ സർവ്വകലാശാലകൾ സ്വയംഭരണാധിഷ്ഠിതമാക്കണം. വിജ്ഞാനോൽപാദന കേന്ദ്രമാവണം. ഈ ആശയങ്ങൾ പൊതു സമൂഹത്തിൽ കൂടുതൽ ചർച്ചകൾക്കും സംവാദങ്ങൾക്കും വിധേയമാക്കുന്നതിനുവേണ്ടി ശാസ്ത്ര സാഹിത്യ പരിഷത്ത്
2025 ആഗസത് 16 ന് തിരുവനന്തപുരത്ത്
വെച്ച് സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ തുഷാർ ഗാന്ധി ഉൽഘാടനം ചെയ്യുന്നു. വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധരും ഈ സെമിനാറിൽ പങ്കെടുക്കുന്നു
ജില്ലാ സെക്രട്ടറിമാരുടെ ശ്രദ്ധയ്ക്ക്.
ആഗസത് 16 ന് തിരുവനന്തപുരത്ത് കെ.എസ്.ടി.എ ഹാളിൽ വെച്ച് നടക്കുന്ന മേൽ സെമിനാറിൽ താഴെ പറയുന്ന പ്രകാരം പ്രതിനിധികളെ പങ്കെടുക്കുവാൻ റജിസ്റ്റർ ചെയ്ത് യാത്രാ പരിപാടികൾ ആസൂത്രണം നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
റജിസ്റ്റർ ചേയ്യേണ്ടവർ
തിരുവനന്തപുരം – 75
കൊല്ലം – 25
പത്തനംതിട്ട – 10
കോട്ടയം – 10
ഇടുക്കി -5
ആലപ്പുഴ – 20
ഏറണാകുളം – 20
തൃശ്ശൂർ – 15
പാലക്കാട് – 12
മലപ്പുറം – 10
വയനാട് – 5
കോഴിക്കോട് – 12
കണ്ണൂർ – 12
കാസർകോഡ് – 5
വിദ്യാഭ്യാസ സമിതി – 80
ആകെ – 316
തിരുവനന്തപുരം , കൊല്ലം ജില്ലകളിൽ ഒഴികെ ജില്ലാ ഭാരവാഹികൾ 4 പേരെങ്കിലും നിർബന്ധമായും ഉണ്ടാവണം. യുവസമിതി, വനിതകൾ, ഗവേഷകർ, ഉന്നത വിദ്യാഭ്യാസത്തിൽ ഇടപെടുന്നവർ ഉണ്ടാവണം
പങ്കാളികളുടെ യോഗം ജില്ലാ സെക്രട്ടറിമാർ ആഗസ്ത് 8 നകം വിളിച്ച് യാത്ര, മറ്റ് തുടർപ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുമല്ലോ. റജിസ്ട്രേഷൻ ലിങ്ക് താഴെ
https://forms.gle/FMJtkf7ERhSASdPV7
സ്നേഹപൂർവ്വം
പി.വി.ദിവാകരൻ
ജനറൽ സെക്രട്ടറി.