നെടുമെങ്ങാട് മേഖലയിലെ അംഗത്വഫീസും മാസിക വരിസംഖ്യയും ഏറ്റുവാങ്ങി.
നെടുമങ്ങാട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലയിലെ അംഗത്വവും മാസിക വരിസംഖ്യയും ഏറ്റുവാങ്ങി.പരിയാരം -മുക്കോല കർഷക സഹായി ഗ്രന്ഥശാല ഹാളിൽ ചേർന്ന യോഗത്തിൽ ശാസ്ത്രഗതി എഡിറ്റോറിയൽ ബോർഡ് അംഗവും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മനോജ് കെ.പുതിയവിള അംഗത്വ ഫീസും ശസ്ത്രഗതി, ശാസ്ത്രകേരളം യുറീക്ക മാസികകളുടെ വാർഷികവരിസംഖ്യയും ഏറ്റുവാങ്ങി.യോഗത്തിൽ പരിഷത്ത് മേഖലാ പ്രസിഡൻ്റ് കെ.വിജയൻ അദ്ധ്യക്ഷനായിരുന്നു. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻ്റ് ബി. നാഗപ്പൻ, ജില്ലാ മാസിക കൺവീനർ ബിജുകുമാർ . എസ്, ജില്ലാ വിജ്ഞാനോത്സവം ഉപസമിതി കൺവീനർ അജിത്കുമാർ .എച്ച് ജില്ലാ ശാസ്ത്രാവബോധ ഉപസമിതി കൺവീനർ എ.കെ.നാഗപ്പൻ, മേഖല ട്രഷറർ രാജേഷ്.എസ്. വി മേഖലമാസിക കൺവീനർ ജി.ജെ.പോറ്റി എന്നിവർ പങ്കെടുത്തു.