കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പുതിയ പുസ്തകങ്ങൾ

 ജെ.ഡി ബർണൽ – മഹാ ശാസ്ത്രജ്ഞൻ്റെ ജീവിതകഥ –

ആൻഡ്രൂ ബ്രൗൺ

വിവർത്തനം : ഹെർബർട്ട് ആൻ്റണി

 മുഖവില : 1200/- രൂപ.

ഇരുപതാം നൂറ്റാണ്ടിൽ ശാസ്ത്രജ്ഞരുടെ ശാസ്ത്രജ്ഞൻ ഉണ്ടെങ്കിൽ അത് ജെ. ഡി ബർണലാണ് , ബർണൽ മൗലിക സംഭാവന നൽകിയ അഥവാ ജന്മം നൽകിയ പുതിയ വിജ്ഞാന ശാഖയാണ് ശാസ്ത്രത്തിൻ്റെ ശാസ്ത്രം. 1939ൽ ബർണൽ പ്രസിദ്ധീകരിച്ച – ശാസ്ത്രത്തിൻ്റെ സാമൂഹ്യധർമ്മം – എന്ന പുസ്തകമാണ് , ഈ പുതിയ ശാസ്ത്രത്തിന് അടിത്തറയിട്ടത്,

ശാസ്ത്രാന്വേഷണ വഴിയിലെ കൗതുകങ്ങൾ

പ്രൊഫസർ:കെ. ആർ ജനാർദ്ദനൻ

മുഖവില : 650/- രൂപ

ശാസ്ത്രജ്ഞരുടെ ജീവിതത്തിലെ നിർണായകമായ, പല വഴിത്തിരവുകളും കണ്ടുപിടുത്തങ്ങളും നയിച്ച സംഭവങ്ങളും ശാസ്ത്രചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ചില അനുഭവങ്ങളും എല്ലാം വളരെ ലളിതമായി വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു പുസ്തകം.

സിൽവർ ലൈൻ- സെമി ഹൈസ്പീഡ് റെയിൽ പ്രോജക്ട് ഓഫ് കേരള – പഠന റിപ്പോർട്ട്

മുഖവില : 400/- രൂപ

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചുമതലപ്പെടുത്തിയ വിദഗ്ധ പഠന സംഘത്തിന്റെ ഇംഗ്ലീഷിൽ തയ്യാറാക്കിയ സിൽവർ ലൈൻ- പഠന റിപ്പോർട്ട് ആണ് ഉള്ളടക്കം.

ജനങ്ങളുടെ സഹകരണത്തോടെ അതി ബൃഹത്തായി നടത്തിയ പഠനം, അക്കാദമിക്ക് സമൂഹം, പഠനരീതി മനസ്സിലാക്കുന്നതിന് വേണ്ടി ഇപ്പോൾ പ്രയോജനപ്പെടുത്തുന്നുണ്ട്.

ഈ പുതിയ പഠനം റിപ്പോർട്ട് ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിക്കുന്നു. 

 പരിഷത്തിന്റെ എല്ലാ പുസ്തകശാലകളിലും പുസ്തകങ്ങൾ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *