ഈ മഴക്കാലത്ത് തന്നെ ഒരുങ്ങാം നമുക്ക് വരൾച്ചയെ അതിജീവിക്കാൻ…. നിലമ്പൂര്‍ മേഖല മഴവെള്ളക്കൊയ്ത്ത്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിലമ്പൂർ മേഖല കിണർ റീചാർജ് യൂണിറ്റ് നിർമ്മാണവും നേരത്തെ നിർമ്മിച്ചവയുടെ ക്ലീനിങ് പരിശീലനവും സംഘടിപ്പിച്ചു.
മലപ്പുറം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിലമ്പൂർ മേഖല കിണർ റീചാർജ് യൂണിറ്റ് നിർമ്മാണവും നേരത്തെ നിർമ്മിച്ചവയുടെ ക്ലീനിങ് പരിശീലനവും സംഘടിപ്പിച്ചു.
രാസമാലിന്യങ്ങ.ൾ തീരെ കുറഞ്ഞ മഴവെള്ളം ഉപയോഗിച്ച് ഈ മഴക്കാലത്ത് തന്നെ കിണർ നിറക്കുന്നതോടുകൂടി സമീപത്തെ പുരയിടങ്ങളിൽ നിന്നും തോട്ടങ്ങളിൽ നിന്നും പാടശേഖരങ്ങളിൽ നിന്നും രാസമാലിന്യങ്ങളും
ജൈവമാലിന്യങ്ങളും കലർന്ന വെള്ളം നമ്മുടെ കിണറുകളിൽ എത്താതെ നോക്കാനും ഭാവിയിലേക്ക് ജല പോഷണം ഉറപ്പുവരുത്താനും പരിഷത്ത് മോഡൽ കിണർ റീചാർജിങ് വ്യാപകമാക്കാനുള്ള പരിശീലനത്തിൽ വിവിധ പഞ്ചായത്തുകളിൽ നിന്ന് എത്തിയ പ്ലംബിംഗ് വർക്കേഴ്സും പരിഷത്ത് പ്രവർത്തകരും ചേർന്ന് ജലസുഭിക്ഷ ഗ്രൂപ്പിന് രൂപം നൽകി. കിണർ റീചാർജിങ് യൂണിറ്റ് നിർമിച്ച് ഫിറ്റ് ചെയ്തു കൊണ്ട് പരിശീലന പരിപാടി പൂർത്തീകരിച്ചു.
പി.ബി. ജോഷി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ലിനീഷ് സ്വാഗതവും കെ വി കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. കെ രാജേന്ദ്രൻ, സി ആർ ഗോപാലൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സമദ് കരുളായി, കെ വി ദിവാകരൻ,
അസൈൻ കാരാട്, ജലാലുദ്ദീൻ കുന്നത്ത്, ഉമ്മുൽ വാഹിദ എന്നിവർ സംസാരിച്ചു