ഡോ. ആർ ഗോപാലകൃഷ്ണൻ നായർ അന്തരിച്ചു
കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ജനറൽ സെക്രട്ടറിയും ശാസ്ത്രകേരളം എഡിറ്ററും ആയിരുന്ന ഡോ. ആർ ഗോപാലകൃഷ്ണൻ നായർ അന്തരിച്ചു. പ്രഭാത് ബുക്ക്സിന്റെ എഡിറ്റർ ആയിരുന്നു. ആരോഗ്യവിജ്ഞാനകോശവും ബാലവിജ്ഞാനകോശവും എഡിറ്റ് ചെയ്തിട്ടുണ്ട്. സിപിഐ നേതാവ് എം. എൻ. ഗോവിന്ദൻനായർ മന്ത്രിയായിരിക്കെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. ജെ. ചിത്തരഞ്ജൻ, വി. വി. രാഘവൻ, വി. കെ. രാജൻ, കൃഷ്ണൻ കണിയാമ്പറമ്പിൽ, മുല്ലക്കര രത്നാകരൻ എന്നിവർ മന്ത്രിമാരായപ്പോഴും പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു.
ഇദ്ദേഹത്തെപ്പറ്റി ശ്രീ. ബൈജു ചന്ദ്രൻ എഴുതിയ കുറിപ്പ് ഈ ലിങ്കിൽ വായിക്കാം:
https://www.facebook.com/share/p/173DaALz5z/
1973 ജനുവരി 12, 13, 14 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ വെച്ച് പരിഷത്തിന്റെ പത്താം വാർഷികത്തിലാണ് ആർ ഗോപാല കൃഷ്ണനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.