പാലക്കാട് ജില്ലാ വാർഷികം സമാപിച്ചു.
പ്രീ സ്കൂൾ വിദ്യാഭ്യാസം ശാസ്ത്രീയമാക്കുന്നതിനുള്ള നയങ്ങൾ രൂപപ്പെടുത്തുക
പാലക്കാട് ജില്ലാ വാർഷികം
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ 62-മത് പാലക്കാട് ജില്ലാ സമ്മേളനം തൃത്താല മേഖലയിലെ വാവനൂരിലെ നാഗലശ്ശേരി ഗവ: ഹൈസ്കൂളിൽ വെച്ച് നടന്നു.ആനക്കര യൂണിറ്റിലെ പ്രവർത്തകരുടെ പരിഷത്ത് ഗാനാലാപനത്തോടെ സമ്മേളനം ആരംഭിച്ചു. പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. ദിവാകരൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ.എസ് സുധീർ അധ്യക്ഷനായി. തുടർന്ന് പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ഡി. മനോജും , സാമ്പത്തിക റിപ്പോർട്ട് ട്രഷറർ വി.എസ്.രമണി യും സംഘടനാരേഖ സംസ്ഥാന നിർവ്വാഹക സമിതി അംഗം ഡോ.കെ. രാജേഷ് എന്നിവർ അവതരിപ്പിച്ചു. വിവിധ സെഷനുകളിലായി അരവിന്ദാക്ഷൻ.പി, ലില്ലി.സി , പ്രദോഷ് പി, നാരായണൻകുട്ടി.കെ.എസ് , വി.ഗോപിനാഥ്, അശോകൻ. പി ആർ , രാമചന്ദ്രൻ കെ, ഐശ്വര്യ. എസ്. ,ഗ്രൂപ്പ് ചർച്ച ക്രോഡീകരിച്ച് 10 മേഖലയിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.
പ്രീസ്കൂൾ വിദ്യാഭ്യാസം ശാസ്ത്രീയ മാക്കുന്നതിനുള്ള നയങ്ങൾ രൂപപ്പെടുത്തുക, നെൽവയൽ തണ്ണീർത്തട നിയമം ശക്തമായി നടപ്പിലാക്കുക, ആരോഗ്യരംഗത്തെ ചികിത്സ തട്ടിപ്പുകൾ തടയുന്നതിനും ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ കുപ്രചരണങ്ങൾ നടപടി സ്വീകരിക്കുന്നതിനും കർശന നിയമം നടപ്പിലാക്കുക എന്നീ പ്രമേയങ്ങൾ മണികണ്ഠൻ കെ കെ പരമേശ്വരൻ പി എന്നിവർ അവതരിപ്പിച്ചു.
2025 മെയ് 9, 10, 11 തിയ്യതിയിൽ പാലക്കാട് നടക്കുന്ന സംസ്ഥാന വാർഷിക സമ്മേളനത്തിന് മുന്നോടിയായി ജീവിതശൈലി രോഗങ്ങൾക്കെതിരായി 1000 വീട്ടുമുറ്റ ക്ലാസ്സുകൾ പൂർത്തീകരിക്കാൻ തീരുമാനിച്ചു.
പുതിയ ഭാരവാഹികൾ:
പ്രസിഡൻ്റ് -നാരായൺകുട്ടി . കെ. എസ്, വൈസ് പ്രസി. – വി.എം. രാജീവ്, അശോകൻ.പി.ആർ, സെക്രട്ടറി -സുനിൽകുമാർ.എം, ജോയ്ൻ്റ് സെക്രട്ടറി രാമചന്ദ്രൻ. കെ, ശോഭന. എസ്, ട്രഷറർ രമണി. വി. എസ് എന്നിവരെ തെരഞ്ഞെടുത്തു.
ജില്ലാ വൈസ് പ്രസിഡൻ്റ് വി.എം.രാജീവ് സ്വാഗതവും പുതിയ സെക്രട്ടറി സുനിൽകുമാർ എം നന്ദിയും പറഞ്ഞു.