പാട്ടു പാടാം, കൂട്ടു കൂടാം -ചലനം യുറീക്ക ബാലവേദി

0

പാട്ടു പാടാം, കൂട്ടു കൂടാം
ഗാന്ധിജിയെ അറിയാം

കുമരനല്ലൂർ യൂണിറ്റിലെ ചലനം യുറീക്ക ബാലവേദി
ഒക്ടോ.2 ന്, പ്രത്യേക പരിപാടികളോടെ കുമരനല്ലൂർ ജി.എൽ.പി.സ്കൂളിൽ ഒത്തുചേർന്നു.
വസന്ത ടീച്ചർ കൊച്ചു കൂട്ടുകാരെ സ്നേഹപൂർവം സ്വാഗതം ചെയ്തുകൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു.
ഗാന്ധിജിയെക്കുറിച്ചുള്ള ഒരു യുറീക്ക കവിത ശ്രീദേവി ടീച്ചറുടെ നേതൃത്വത്തിൽ കൂട്ടപ്പാട്ടായി ആലപിച്ചു.
നാരായണൻ കുട്ടി മാഷ് മഹാത്മാഗാന്ധിയുടെ ആത്മകഥ വളരെ ലളിതമായി കുട്ടികൾക്ക് പരിചയപ്പെടുത്തി.
നിർദ്ദേശിക്കപ്പെട്ട വിഷയങ്ങളിൽ നിന്ന് കുട്ടികൾ താൽപര്യപൂർവം
തെരഞ്ഞെടുത്തവയുമായി ബന്ധപ്പെട്ട് പ്രഭാഷണങ്ങൾ നടന്നു.
ബാലവേദി സെക്രട്ടറി,
സുഹൈമ ‘ഗാന്ധിജിയുടെ
ബാല്യം ‘ അവതരിപ്പിച്ചു.
തുടർന്ന്, അഹിംസ, നിസ്സഹകരണം,സത്യാഗ്രഹം, ലളിതജീവിതം.. തുടങ്ങിയ വിഷയങ്ങളിൽ
എല്ലാ കൂട്ടുകാരും അവരവരുടെ ചിന്തകളും
അഭിപ്രായങ്ങളും പങ്കുവെച്ചു., ഒപ്പം രക്ഷിതാക്കളും.
തുടർന്ന് കുട്ടികൾ നാല്
ഗ്രൂപ്പുകൾ ആയി പിരിഞ്ഞു.
ഒക്ടോബർ മാസം യുറീക്കയിലെ ‘ഗാന്ധിജിയുടെ സഞ്ചാരവഴികളി’ ലൂടെ കടന്ന് പദപ്രശ്നത്തിലേയ്ക്കെത്തി. യൂണിറ്റ് സെക്രട്ടറി ജിജിയും ആവണിയും ഗ്രൂപ്പുകളെ വേണ്ടരീതിയിൽ നയിച്ചു. കുട്ടികൾ ആവേശപൂർവം അത്
പൂർത്തിയാക്കി.
അധ്യാപകരുടെയും രക്ഷിതാക്കളുടെയും
പ്രതിനിധികൾ താൽപര്യ പൂർവം ഒപ്പം ചേർന്നു.
കുട്ടികൾക്ക് ലഘുഭക്ഷണം നൽകി.
36പേർ പങ്കെടുത്തു.
രാഷ്ട്രപിതാവിന്റെ ദീപ്തസ്മരണ മനസ്സിൽ
ഉണർത്തിയ ഈ സംഗമം
വ്യത്യസ്തമായ ഒരു അനുഭവമായിമാറി.

Leave a Reply

Your email address will not be published. Required fields are marked *