മിത്തുകളിലൂടെ സമൂഹത്തെ അന്ധവിശ്വാസങ്ങളിലേക്ക് നയിക്കുന്ന പ്രവണതയെക്കെതിരെ അണിനിരക്കുക.
          – ഡോ.മാളവികാബിന്നി

തുറയൂർ :  നമ്മൾ ഇന്ന് ജീവിക്കുന്നത് തികച്ചും വ്യത്യസ്തമായ പ്രതിഭാസങ്ങളായ മിത്തും ചരിത്രവും പരസ്പരം മനഃപൂർവ്വം ഇഴചേർക്കപ്പെട്ട ഒരു ഇന്ത്യയിലാണ്. ഇത് ഒരു വശത്ത് ചരിത്രത്തെ വളച്ചൊടിക്കുന്നതിന് കാരണമാകുമ്പോൾ, മറുവശത്ത് മിത്തുകളുടെ ഏകശിലാത്മകമായ ചുരുക്കിക്കാട്ടലിന് ഉപയോഗിക്കപ്പെടുന്നു. മിത്തുകൾക്ക് അമിതമായി പ്രാധാന്യം നൽകുന്നത് ആചാരങ്ങളിലും ആചാരപരതയിലും അമിതമായി മുഴുകുന്നതിലേക്ക് നയിക്കുന്നു, ഇത് സമൂഹത്തിൽ അന്ധവിശ്വാസവും യുക്തിരാഹിത്യവും വർദ്ധിപ്പിക്കുന്നു. ഈ അപകടകരമായ പ്രവണതയ്ക്കെതിരെ പോരാടുകയും അതിനെ പരാജയപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത്   സംസാരിക്കുകയായിരുന്നു അവർ.

തുറയൂർ ഗവ.യു.പി സ്ക്കൂളിൽ നടന്ന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി.കെ.കിഷോർ അധ്യക്ഷത വഹിച്ചു. മേഖല .സെക്രട്ടറി അശ്വിൻ ഇല്ലത്ത് പ്രവർത്തന റിപ്പോർട്ടും ഷിജിത്ത് ഡി.ജെ.വരവുചെലവു കണക്കുകളും യുവസമിതി ചെയർമാൻ ടി.സി. സിദിൻ സംഘടനാ രേഖയും അവതരിപ്പിച്ചു.
മേഖലാ പ്രസിഡൻ്റ് ടി.ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി വി.കെ. ചന്ദ്രൻ മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വിനോദ്കുമാർ, പി.കെ. സതീഷ്, പി.കെ ബാലകൃഷ്ണൻ ,
എ .ശശിധരൻ ജില്ലാക്കമ്മിറ്റിയംഗങ്ങളായ പി.എം. ഗീത,സി.എം.വിജയൻ, ടി. സുരേഷ് , പ്രീത എം.എന്നിവർ പങ്കെടുത്തു.

രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലിന് അർഹനായ പ്രദീപൻ, മുണ്ടശ്ശേരി കവിതാ സമാഹാരത്തിന് അർഹനായ വി പി ഉണ്ണികൃഷ്ണൻ എന്നീ പരിഷത് പ്രവർത്തകരെ മേഖലാ സമ്മേളനത്തിൽ ആദരിച്ചു. മേഖലാ ഭാരവാഹികളായി സുനിജ വി കെ (പ്രസിഡണ്ട്), പ്രേമൻ പാമ്പിരിക്കുന്ന് (വൈസ് പ്രസിഡണ്ട്), അശ്വിൻ ഇല്ലത്ത് (സെക്രട്ടറി),ബാലകൃഷ്ണൻ കെ (ജോ.സെക്രട്ടറി), ഷിജിത്ത് ഡി ജെ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *