പൊതുജനാരോഗ്യത്തെ ബാധിക്കുന്ന അനാരോഗ്യ പ്രവണതകൾ – സെമിനാർ

0

 

കേരളത്തിലെ ശക്തമായ പൊതുജനാരോഗ്യ സംവിധാനം കോവിഡ് വ്യാപനത്തെ ലഘൂകരിച്ചു. ഡോ . ബി. ഇക്ബാൽ

കേരളത്തിൽ നിലനിൽക്കുന്ന ശക്തമായ പൊതുജനാരോഗ്യ സംവിധാനം കോവിഡ് വ്യാപനം ലഘൂകരിയ്ക്കാൻ സഹായിച്ചതായി ഡോ. ബി. ഇക്ബാൽ അഭിപ്രായപ്പെട്ടു. 24.10. 2024 ന് പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആരോഗ്യ വിഷയ സമിതിയും കാപ്സ്യൂൾ കേരളയും സംയുക്തമായി സംഘടിപ്പിച്ച പൊതുജനാരോഗ്യത്തെ ബാധിയ്ക്കുന്ന അനാരോഗ്യ പ്രവണതകൾ എന്ന സെമിനാർ ഉൽഘാടനം ചെയ്തു സാംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കോവിഡ് ബാധിതരിൽ 90% പേരെയും ചികിൽസിച്ച് ഭേദമാക്കിയത് സർക്കാർ ആശുപത്രികളാണ്.

കോവിഡ് കാലം പൊതുജനാരോഗ്യ സംവിധാനം ശക്തമാക്കണമെന്നും, ആരോഗ്യ ഗവേഷണ രംഗത്ത് അന്താരാഷ്ട്ര സഹകരണം വളർത്തിയെടുക്കണമെന്നും, ആരോഗ്യ വിഷയത്തിൽ ശാസ്ത്രീയ സമീപനം ആവശ്യമാണെന്നുമുള്ള മൂന്നു കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. എന്നാൽ കേരളമിന്ന് ഏത് അശാസ്ത്രീയ ചികിൽസയ്ക്കും പ്രചരിക്കാൻ സാധ്യതയുള്ള പ്രദേശമായി മാറിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ ആരോഗ്യ മേഖല നേട്ടങ്ങൾ ഉണ്ടാക്കുമ്പോഴും പ്രതിസന്ധികളും നേരിടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

 തുടർന്നു നടന്ന സെമിനാറിൽ നാലു വിഷയങ്ങൾ അവതരിപ്പിച്ചു.

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് സംബന്ധിച്ച് പരിഷത്ത് സംസ്ഥാന ആരോഗ്യ വിഷയ സമിതി ചെയർമാൻ 

ഡോ. മുബാറക് സാനിയും 

പൊതുജനാരോഗ്യത്തെ ബാധിക്കുന്ന പരസ്യങ്ങളും നിയമവും എന്ന വിഷയത്തിൽ ഡോ.നിഷിന്ത് എം സി യും (ജില്ലാ ഡ്രഗ് ഇൻസ്‌പെക്ടർ , മലപ്പുറം)

കേരളത്തിലെ വ്യാജ ചികിത്‌സകളും ചികിത്സാ നിയമങ്ങളും എന്ന വിഷയത്തിൽ ഡോ: എസ് പദ്‌മകുമാറും (പരിഷത്ത് കൊല്ലം ജില്ലാ വൈസ് പ്രസിഡണ്ട് )

വ്യാജ ചികിത്സാ പ്രചാരണങ്ങളും പ്രയോഗിക ഇടപെടലുകളും – ക്യാപ്സ്യൂൾ കേരളയുടെ മാതൃക സംബന്ധിച്ച് ക്യാപ്സ്യൂൾ കേരള ചെയർമാൻ യു. നന്ദകുമാറും അവതരണങ്ങൾ നടത്തി.

അവതരണങ്ങളോട് IMA തിരുവനതപുരം ജില്ലാ സെക്രട്ടറി ഡോ. സ്വപ്ന എസ് കുമാർ, കെ ജി എൻ എ സംസ്ഥാന ജനറൽ സെക്രട്ടറി റ്റി. സുബ്രഹ്മണ്യൻ, കെ എം എസ് ആർ എ സംസ്ഥാന ജനറൽ സെക്രട്ടറി പി കൃഷ്ണാന്ദ്, പരിഷദ് തിരുവനന്തപുരം ജില്ല ആരോഗ്യ വിഷയ സമിതി ചെയർമാൻ ഡോ. ബിനോയ്‌, പരിഷത്ത് മുൻ പ്രസിഡന്റ്‌ ബി രമേശ്‌, എന്നിവർ പ്രതികരിരണങ്ങൾ നടത്തി.

പരിഷത്ത് സംസ്ഥാന സമ്മേളന സുവനീർ ഡോ. ബി ഇക്ബാൽ മുൻ സംസ്ഥാന പ്രസിഡന്റ്‌ ടി.രാധാമണി ക്കു നൽകി പ്രകാശനം നിർവഹിച്ചു 

 പരിഷത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ജെ. ശശാങ്കൻ അധ്യക്ഷനായിരുന്നു. ആരോഗ്യ വിഷയ സമിതി ജില്ലാ കൺവീനർ വി. ജിനുകുമാർ സ്വാഗതവും ക്യാപ്സൂൾ കേരളയുടെ കൺവീനർ എം പി അനിൽ കുമാർ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *