പ്രദേശിക വികസന ചർച്ച – വെള്ളൂർ യൂണിറ്റ്
കോട്ടയം:
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ കോട്ടയം ജില്ലാ സെക്രട്ടറിമാരായിരുന്ന ജി. കൈലാസ് , വി. എസ്. മധു, സജീവ പ്രവർത്തകനായിരുന്ന ബി. രാമറാവു
എന്നിവരുടെ അനുസ്മരണവും പ്രാദേശിക വികസന ചർച്ചാ ക്ലാസ്സും വെള്ളൂർ പരിഷത് ഭവനിൽ നടന്നു. മേഖല കമ്മറ്റിയംഗം ശ്രീ.രമേശൻ സി .എ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ശ്രീ.രാജു പി. എൻ. സ്വാഗതം ആശംസിച്ചു. ജി. കൈലാസ്, വി.എസ്. മധു, ബി.രാമറാവു അനുസ്മരണ പ്രഭാഷണം മേഖലാ സെക്രട്ടറി ശ്രീ.സി.പി. രാജു നടത്തി. തുടർന്ന് “പ്രാദേശിക വികസനത്തിന്റെ വേറിട്ട ചിന്തകൾ” എന്ന വിഷയത്തെ അധികരിച്ച് ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ സംസ്ഥാന നിർവ്വാഹക സമിതിയംഗം ശ്രീ. പി.ഏ. തങ്കച്ചൻ മുഖ്യ പ്രഭാഷണം നടത്തി. വെള്ളൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി.മഹിളാമണി, ശ്രീ.ടി.പി. ശ്രീശങ്കർ, ജില്ലാകമ്മിറ്റി അംഗങ്ങളായ മനോഹരൻ, ടി.കെ. സുവർണൻ, എ.കെ.വർഗീസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.