സംസ്ഥാന പ്രവർത്തക ക്യാമ്പ് തുടങ്ങി

0

ഡോ. കെ.എം. സീതി ക്യാമ്പ് ഉൽഘാടനം ചെയ്തു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് കണ്ണൂർ ജില്ലയിലെ പെരളശ്ശേരി, മാവിലായി എ.കെ.ജി കോ. ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിൽ ആരംഭിച്ചു. ഡോ. കെ.എം . സീതി ആഗോള രാഷ്ട്രീയവും വലതുപക്ഷവൽക്കരണവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി പ്രവർത്തക ക്യാമ്പ് ഉൽഘാടനം ചെയ്തു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് ടി.കെ. മീരഭായി അധ്യക്ഷത വഹിച്ച ഉൽഘാടനയോഗത്തിൽ
സംഘാടക സമിതി ചെയർമാൻ  എൻ. ചന്ദ്രൻ സ്വാഗതം ആശംസിച്ചു.
പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.വി ഷീബ, എ.കെ.ജി ആശുപത്രി വൈസ് പ്രസിഡൻ്റ് കെ. മോഹനൻ, എം.കെ മോഹനൻ (പുരോഗമന കലാസാഹിത്യ സംഘം), എം.കെ . മുരളി, ( CPIM  ഏരിയ സെക്രട്ടറി ), ശാസ്ത്ര സാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി പി.വി. ദിവാകരൻ, ടി. ഗംഗാധരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സ്വാഗത സംഘം ജനറൽ കൺവീനർ കെ.കെ. സുഗതൻ  നന്ദി രേഖപ്പെടുത്തി
വി.വി. ശ്രീനിവാസൻ നേതൃത്വം നൽകിയ സ്വാഗതഗാനത്തോടെയാണ് ഉൽഘാടനയോഗം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *