സംസ്ഥാന പ്രവർത്തക ക്യാമ്പ് മാവിലായി , കണ്ണൂർ

0

ഗുണനിലവാരമുള്ള ശാസ്ത്രവിദ്യാഭ്യാസം അത്യാവശ്യം: ഡോ.വിവേക് മൊണ്ടേറോ

എല്ലാ കുട്ടികൾക്കും ഗുണ നിലവാരമുള്ള ശാസ്ത്ര-ഗണിത വിദ്യാഭ്യാസം സാർവത്രികമാക്കുക എന്നതായിരിക്കണം ഭരണകൂടത്തിൻ്റെ പ്രാഥമിക ലക്ഷ്യമെന്നും എന്നാൽ നിലവിൽ ദേശീയ വിദ്യാഭ്യാസ നയങ്ങൾ അത് പ്രാവർത്തികമാക്കാൻ പര്യാപ്തമല്ലായെന്നും പ്രസിദ്ധ വിദ്യാഭ്യാസ പ്രവർത്തകനും ശാസ്ത്രപ്രവർത്തകനുമായ ഡോ. വിവേക് മൊണ്ടേറോ പറഞ്ഞു. പെരളശ്ശേരിയിൽ നടക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തകക്യാമ്പിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.

 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം (RTE) ഉം 2005 ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടും (NCF) നിർവചിച്ചിരിക്കുന്ന നല്ല നിലവാരമുള്ള വിദ്യാഭ്യാസം കുട്ടികളുടെ അടിസ്ഥാന അവകാശവും ഭരണകൂടത്തിൻ്റെ നിയമപരമായ ബാധ്യതയുമാണ്.  ഭരണഘടനയുടെ ആർട്ടിക്കിൾ 51A(H)  പ്രകാരം ശാസ്ത്രീയ മനോഭാവം പ്രോത്സാഹിപ്പിക്കുന്നത് ഓരോ ഇന്ത്യൻ പൗരന്റെയും അടിസ്ഥാന കടമയാണ്.  ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അന്ധവിശ്വാസങ്ങളെയും മതപരമായ വിജ്ഞാനവിരോധത്തെയും ചെറുക്കുന്നതിനും ശാസ്ത്രാവബോധം സാർവത്രികമാക്കേണ്ടത് നിർണായകമാണ്. എന്നാൽ കേന്ദ്ര സർക്കാർ നയങ്ങൾ (ഉദാ. എൻഇപി 2020, പാഠപുസ്തകങ്ങൾ പരിഷ്കരിക്കൽ)  ഗുണനിലവാരമുറപ്പിക്കുന്നതിൽ നിന്ന് പിന്മാറുകയാണ്.  ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നത് കോർപ്പറേഷനുകൾക്ക് അനുകൂലമാകുമെന്നും വിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണത്തിലേക്ക് നയിച്ചേക്കാമെന്നും, ഒടുവിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാമ്പത്തികമായി മുന്നിലുള്ള ചിലരിലേക്ക് പരിമിതപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

(കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ഭൗതികത്തിൽ ബിരുദാനന്തര ബിരുദം നേടിയ വിവേക് ന്യൂയോർക്ക് സ്റ്റേറ്റ് സർവകലാശാലയിൽ നിന്നാണ് പി എച്ച് ഡി നേടിയത്. അഖിലേന്ത്യാ ജനകീയ ശാസ്ത്ര ശൃംഖല (AIPSN) പ്രവർത്തകനും സിഐടിയു മഹാരാഷ്ട്രാ  സംസ്ഥാന സെക്രട്ടറിയുമാണ്)

Leave a Reply

Your email address will not be published. Required fields are marked *