സംസ്ഥാന പ്രവർത്തക ക്യാമ്പ് സമാപിച്ചു.

0

ക്വാണ്ടം സയൻസ് നൂറാം വാർഷികം ആഘോഷമാക്കാൻ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.
ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ നവം: 7 ന് തുടങ്ങും

ക്വാണ്ടം പൂച്ചകൾ പ്രദർശന നഗിരിയിൽ എത്തും

മാവിലായി (കണ്ണൂർ): ക്വാണ്ടം സയൻസിന്റെയും ടെക്നോളജിയുടെയും അന്താരാഷ്ട്ര വർഷം  വലിയൊരു ആഘോഷമാക്കാൻ കണ്ണൂർ മാവിലായിയിൽ സമാപിച്ച  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് തീരുമാനിച്ചു. പരിഷത്തിൻ്റെ ഓൺലൈൻ പോർട്ടലായ ലൂക്കയുടെ നേതൃത്വത്തിൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ശാസ്ത്രസമൂഹകേന്ദ്രത്തിന്റെ   സഹായത്തോടെ, വിവിധ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ സഹകരണത്തോടെ ‘ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ ‘എന്ന പ്രദർശനം സംഘടിപ്പിക്കും.

അന്താരാഷ്ട്ര ക്വാണ്ടം സയൻസ് വർഷത്തിൻ്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ക്വാണ്ടം സെഞ്ച്വറി എക്സിബിഷന് 2025  നവംബർ 7 ന് കൊച്ചിൻ സർവ്വകലാശാലയിൽ ആരംഭിക്കും. വിവിധ  ജില്ലകളിലായി 14 കേന്ദ്രങ്ങളിലായി 2026 ഫെബ്രുവരി വരെ പ്രദർശനം തുടരും. സ്കൂൾ, കോളെജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും   പ്രയോജനപ്പെടുന്ന ക്യൂറേറ്റ് ചെയ്ത ഈ സയൻസ് എക്സിബിഷനിൽ പരീക്ഷണങ്ങൾ, ഇൻസ്റ്റലേഷനുകൾ, മാതൃകകൾ, മത്സരങ്ങൾ, ഹോളേോഗ്രാം, സിമുലേഷനുകൾ, വെർച്വൽ റിയാലിറ്റി, ലേസർ, സ്ഫെറിക്കൽ പ്രൊജക്‌ഷൻ തുടങ്ങിയെല്ലാം സമന്വയിക്കും. 

കൊച്ചി സർവ്വകലാശാല ശാസ്ത്ര സമൂഹ കേന്ദ്രത്തിൻ്റെ സഹകരണത്തോടെ നടക്കുന്ന പ്രദർശനം 5 ദിവസം വീതമാണ് ഓരോ ജില്ലയിലും ഉണ്ടാകുക.  കേരള യൂണിവേഴ്സിറ്റി, തിരുവനന്തപുരം ,
ടി.കെ.എം. കോളേജ്, കൊല്ലം ,
സെന്റ് തോമസ് കോളേജ്, പാല, എസ്.എൻ കോളേജ് ചേർത്തല, കാലിക്കറ്റ് യൂണിവേഴ്സിറ്റി,  സയൻസ് സെന്റർ &  പ്ലാനറ്റേറിയം കോഴിക്കോട്, നെഹ്റു കോളേജ്, കാഞ്ഞങ്ങാട്,  വി.കെ കൃഷ്ണമേനോൻ കോളേജ് കണ്ണൂർ,  സെൻ്റ് മേരീസ് കോളേജ് , സുൽത്താൻ ബത്തേരി, കട്ടപ്പന ഗവ. കോളേജ് എന്നീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് 2025 നവംബർ -2026 ഫെബ്രുവരി നടക്കുന്ന ക്വാണ്ടം സെഞ്ച്വറി എക്സിബിഷന് വേദിയാകുന്നത്. ഇതോടനുബന്ധിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കുന്ന ക്വാണ്ടം പൂച്ചകൾ വലിയ ആകർഷണകേന്ദ്രമാകും.


ആരോഗ്യ ക്യാമ്പയിൻ

ആരോഗ്യ മേഖലയിൽ കേരളം വെല്ലുവിളികൾ  നേരിടുന്ന സാഹചര്യത്തിൽ ദീർഘകാല രോഗങ്ങളെ നിയന്ത്രിക്കുക എന്ന ലക്ഷ്യം വെച്ചു കൊണ്ട് വിപുലമായ ആരോഗ്യ ക്യാമ്പയിൻ ഏറ്റെടുക്കും. ഭക്ഷണം, വ്യായാമം, ഉറക്കം, വിനോദം എന്നിവയിലൂന്നിക്കൊണ്ട് ജീവിതശൈലിയിൽ മാറ്റം വരുത്തുകയാണ് ക്യാമ്പയിനിൽ വിഭാവനം ചെയ്യുന്നത്. എൻറെ ഭക്ഷണത്തളികയുമായി ബന്ധപ്പെട്ട് സമീകൃത ആഹാരം  വ്യാപകമായി ശാസ്ത്ര ക്ലാസുകളിൽ ഉൾപ്പെടുത്തും. മാവിലായി നടന്ന ക്യാമ്പിൽ പ്രതികൾക്ക് ഒരു സന്ദേശം നൽകുന്നതിന് വേണ്ടി ഇത്തരത്തിൽ ശാസ്ത്രീയമായി നിഷ്കർഷിച്ച ഭക്ഷണങ്ങളാണ് വിതരണം ചെയ്തത്.
കൃത്രിമ മധുരങ്ങൾ പാടെ ഉപേക്ഷിച്ചു കൊണ്ടുള്ള
ബദൽ മാതൃകകൾക്ക് തുടക്കം കുറിച്ചു. ഇതു സംബന്ധിച്ച് നവംബർ ഒന്നു മുതൽ എല്ലാ മേഖല കേന്ദ്രങ്ങളിലും ശില്പശാലകൾ നടക്കും.
സ്കൂൾ പാചകപ്പുരയിലും സമൂഹസദ്യകളിലും ഭക്ഷണത്തിന്റെ ശാസ്ത്രം പ്രചരിപ്പിക്കും.

ഉന്നത വിദ്യാഭ്യാസം

ഉന്നത വിദ്യാഭ്യാസത്തെ ആസ്പദമാക്കി ഒരു സമഗ്രഗ്രന്ഥം പ്രസിദ്ധീകരിക്കും. ഇതിനായി 14 ജില്ലാ ശില്പശാലകൾ ഉന്നത വിദ്യാഭ്യാസ വിഷയ മേഖലകളിൽ നടക്കും

കേരളത്തിൻ്റെ സമ്പത്ത് എന്ന പുസ്തകം 50 വർഷത്തെ അനുഭവങ്ങൾ കൂടി ഉൾപ്പെടുത്തി പുന:പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ  പ്രാദേശിക വികസന പത്രിക ഉപയോഗിച്ച് സ്ഥാനാർഥി സംഗമങ്ങൾ സംഘടിപ്പിക്കും. ഗ്രാമീണ വനിതാദിനത്തിൽ മേഖലാതല പരിപാടികൾ സംഘടിപ്പിക്കും. രണ്ടാം കേരള പഠനത്തിലെ വിവരങ്ങൾ അടിസ്ഥാനമാക്കി സെമിനാറുകൾ സംഘടിപ്പിക്കും. പഞ്ചായത്തുതല യുറീക്കാ വിജ്ഞാനോത്സവങ്ങൾ ഒക്ടോ 18ന് നടക്കും.

ക്യാമ്പിൻ്റെ രണ്ടാം ദിവസം 12. 10.202 വൈസ് പ്രസി പി.യു. മൈത്രി ഭാവിപ്രവർത്തന രേഖ അവതരിപ്പിച്ചു. ഇതോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സപ്ലിമെൻറ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രത്മകുമാരി പ്രകാശനം ചെയ്തു. ടി കെ മീരാഭായി അധ്യക്ഷത വഹിച്ചു. കെ വി ദിലീപ് കുമാർ, പി.പി ബാബു, കെ.കെ സുഗതൻ,ബിജു നടുവാലൂർ,പി വി ജയശ്രീ എന്നിവർ പ്രസംഗിച്ചു
പി.എ തങ്കച്ചൻ ( വികസനം), വി.മനോജ് കുമാർ, (ആരോഗ്യം )ഡോ.രതീഷ് കൃഷ്ണൻ, ( ഉന്നതവിദ്യാഭ്യാസം)    റിസ്വാൻ ( ക്വാണ്ടം ക്യാമ്പയിൻ ) തുടങ്ങിയവർ അവതരണങ്ങൾ നടത്തി.

സമാപന പരിപാടിയിൽ സംഘാടക സമിതി നടത്തിയ അനുബന്ധ പ്രവർത്തനങ്ങൾസംഘാടകസമിതി ചെയർമാൻ
എൻ ചന്ദ്രൻ ക്യാംമ്പങ്ങൾക്കും വിശദീകരിച്ചു. പ്രതിനിധികൾക്ക് സംഘാടകസമിതി പ്രവർത്തകരെ പരിചയപ്പെടുത്തി.

250 ക്യാമ്പ് അംഗങ്ങൾക്ക് മാവിലായി പരിസരപ്രദേശങ്ങളിലും ഉള്ള 100 വീടുകളിലാണ് താമസ സൗകര്യം ഒരുക്കിയത്

Leave a Reply

Your email address will not be published. Required fields are marked *