ശാസ്ത്ര സാഹിത്യ പരിഷത്ത് പാലക്കാട് ജില്ലാ പ്രവർത്തകയോഗം
2025 ജൂൺ 14 ന് ധോണി ലീഡ് കോളേജിൽ വെച്ചു നടന്നു.

സംസ്ഥാന ആരോഗ്യ വിഷയ സമിതി കൺവീനർ വി. മനോജ് കുമാർ സംഘടനാ രേഖ അവതരിപ്പിച്ച് പ്രവർത്തകയോഗം ഉൽഘാടനം ചെയ്തു. കേന്ദ്ര നിർവ്വാഹക സമിതി അംഗം വി. മണികണ്ഠൻ സംസ്ഥാന വാർഷിക വിലയിരുത്തൽ നടത്തി. മധ്യമേഖല സെക്രട്ടറി പി. അരവിന്ദാക്ഷൻ ഭാവിരേഖ അവതരിപ്പിച്ചു.

പി.ആർ. അശോകൻ അധ്യക്ഷത വഹിച്ച പ്രവർത്തകയോഗത്തിൽ ജില്ലാ സെക്രട്ടറി എം. സുനിൽകുമാർ സ്വാഗതവും ലില്ലി.സി നന്ദിയും രേഖപ്പെടുത്തി. ജില്ലയിലെ പത്ത് മേഖലകളിൽ നിന്നുള്ള യൂണിറ്റ് സെക്രട്ടറിമാർ, പ്രസിഡൻ്റ്മാർ, മേഖലാ ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവരോടൊപ്പം നിർവാഹക സമിതി അംഗങ്ങളായ കെ. എസ്. സുധീർ, പി. പ്രദോഷ് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *