കേരളത്തിലെ സ്വകാര്യ സർവ്വകകലാശാല സാമൂഹ്യ നിയന്ത്രണത്തിൽ അധിഷ്ഠിതമാകണം. കേരള ശാസ്ത്ര സാഹിത്യപരിഷത്ത് സെമിനാർ

0

ഡോ. രതീഷ് കൃഷ്ണൻ വിഷയാവതരണം നടത്തുന്നു.

കണ്ണൂർ : കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ സംബന്ധിച്ച് നിയമസഭയിൽ ബിൽ അവതരിപ്പിച്ചു സബ്ജെക്ട് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. സംസ്ഥാനത്തു വരുന്ന സ്വകാര്യ സർവകലാശാലകളിൽ സാമൂഹ്യ നിയന്ത്രണം ഉറപ്പ് വരുത്തണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. വിദ്യാർത്ഥി പ്രവേശനം, അക്കാദിമ സൗകര്യങ്ങൾ ഉറപ്പുവരുത്തൽ, അധ്യാപക നിയമനം, എന്നിവ സുതാര്യമാക്കുകയും വ്യക്തത വരുത്തുകയും വേണം. പ്രവേശന സമയത്തോ അല്ലാതെയോ, വിദ്യാർത്ഥികളിൽ നിന്ന് വാങ്ങുന്ന വികസന ഫീസ് എന്താണെന്ന് വ്യക്തമാക്കണം എന്നും പരിഷത് ആവശ്യപ്പെട്ടു.   

ബില്ലിൽ ഉദ്ദേശ്യകാരണങ്ങളുടെ വിവരണത്തിൽ “പ്രാപ്യത വർദ്ധിപ്പിക്കുന്നതിനും ഉന്നത വിദ്യാഭ്യാസത്തിനു ധന സഹായം നല്കുന്നത് വഴി പൊതു ഖജനാവിനുണ്ടാവുന്ന ചെലവുകുറയ്ക്കുന്നതിനും” സ്വകാര്യ സർവ്വകകലാശാല അനിവാര്യമാണെന്ന് പറയുന്നത്. ഇത് വിപുലമായ ചർച്ചകൾക്ക് വിധേയമാക്കണം.

  നിലവിലുള്ള സർവ്വകലാശകളുടെയും അനുബന്ധ കോളേജുകളുടെയും ശാക്തീകരണത്തിനും മെച്ചപ്പെടുത്തുന്നതിനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.

 വിദ്യാർത്ഥികളുടെ ഒന്നാം പരിഗണന നിലവിലുള്ള സർവകലാശാല തന്നെ ആയിരിക്കുന്ന വിധം അന്താരാഷ്ട്ര ബെഞ്ച്മാർക്കിൻ്റെയും യുജിസി റെഗുലേഷന്റെയും അടിസ്ഥാനത്തിൽ അവയെ ഉയർത്തിക്കൊണ്ടു വരേണ്ട സർക്കാർ ഈ മേഖലയിൽ നിന്നും പിന്നോക്കം പോകും എന്ന സൂചന ആശങ്കയുളവാക്കുന്നതാണ്.   സ്വകാര്യ സർവകലാശാലകൾ ചില ആളുകൾക്ക് പണം വാരി കൂട്ടാനുള്ള മാർഗ്ഗമാക്കിമാറ്റെരുതെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 62മത് വാർഷിക സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച സെമിനാറിലാണ് സ്വകാര്യ സർവ്വകലാശാലകൾ, ആശങ്കകളും സാധ്യതകളും എന്ന സെമിനാർ സംഘടിപ്പിച്ചത്.

 

 പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗവും തിരുവനന്തപുരം ഗവ: വനിതാ കോളേജിലെ അധ്യാപകനുമായ ഡോ. രതീഷ് കൃഷ്ണൻ വിഷയം അവതരിപ്പിച്ചു.വിവിധ സംഘടനകളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.

      എ.കെ.പി.സി.ടി.എ മുൻ ജനറൽ സെക്രട്ടറി ഡോ. സി. പത്മനാഭൻ മോഡറേറ്ററായിരുന്നു.ഡോ. ടി.കെ പ്രസാദ്, സി.പി.ഹരിന്ദ്രൻ ,പ്രൊഫസർ എൻ .കെ ഗോവിന്ദൻ, കെ. വിനോദ്കുമാർ, കെ. പി പ്രദീപൻ, ടി.വി നാരയണൻ , ദിവാകരൻ, എം ബാബു പി.പി തുടങ്ങിയവർ പങ്കെടുത്തു.ജില്ലാ സെക്രട്ടറി ബിജു നടുവാലുർ നന്ദി പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *

You may have missed