പ്രൊഫ എം മുരളീധരൻ സ്മാരക അവാർഡ് ഡോ. ബ്രിജേഷിന്. 

0

 

 

അധ്യാപകനും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്രൊഫ എം മുരളീധരന്റെ ഓർമ്മയ്ക്കായി മുരളീധരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ ഏറ്റവും മികച്ച കോളേജ് അധ്യാപകർക്കുള്ള ഈ വർഷത്തെ അവാർഡിന് പൊന്നാനി എംഇഎസ് കോളേജിലെ ജിയോളജി വിഭാഗം അധ്യാപകനും ശാസ്ത്ര പ്രചാരകനുമായ ഡോ. ബ്രിജേഷ് വി കെ അർഹനായി. പരിഷത്ത് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റും നിലവിൽ  നിർവാഹക സമിതി അംഗവുമാണ്.ഡോ. ബ്രിജേഷ് വി കെ.  മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷനും കേരള കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസൽ പ്രൊഫ ബി അനന്തകൃഷ്ണൻ, കേരള കാർഷിക സർവകലാശാല അധ്യാപിക പ്രൊഫ. എ. പ്രേമ എന്നിവർ അംഗങ്ങളുമായ കമ്മറ്റിയാണ് പുരസ്കാര നിർണയം നടത്തിയത്. ഇരുപത്തയ്യായിരം രൂപയും ശില്പവും അടങ്ങുന്ന അവാർഡ് ആഗസ്റ്റ് 9ന് 4 30ന് തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന അഞ്ചാമത് പ്രൊഫ മുരളീധരൻ അനുസ്മരണ ചടങ്ങിൽ വച്ച് സമ്മാനിക്കും.

പ്രിയപ്പെട്ട ബ്രിജേഷ് മാഷിന് അഭിനന്ദനങ്ങൾ..

Leave a Reply

Your email address will not be published. Required fields are marked *

You may have missed