പുസ്തകോത്സവവും പുസ്തക നിധി നറുക്കെടുപ്പും സമ്മാനദാനവും

0

കുന്നമംഗലം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുന്നമംഗലം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പുസ്തക നിധി –  പുസ്തകക്കുറിയുടെ സമാപനത്തോടനുബന്ധിച്ച് പെരിങ്ങൊളം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ പുസ്തകോത്സവവും പുസ്തക നിധി മെഗാ നറുക്കെടുപ്പും സമ്മാനദാനവും സംഘടിപ്പിച്ചു. 371 അംഗങ്ങളിലൂടെ എട്ട് ലക്ഷത്തോളം പരിഷത്ത് പുസ്തകങ്ങളാണ് പ്രചരിപ്പിച്ചത്. പുസ്തകോത്സവം പി ടി എ  റഹീം എംഎൽഎ  ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് യു കെ അനിൽകുമാർ അധ്യക്ഷനായി. പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി വി ദിവാകരൻ നറുക്കെടുപ്പും സമ്മാനദാനവും നിർവ്വഹിച്ചു. പരിഷത്ത് പ്രസിദ്ധീകരിച്ച ‘അറിയാം രോഗങ്ങളെ ‘ എന്ന റഫറൻസ് ഗ്രന്ഥം ജനറൽ സെക്രട്ടറി പി വി ദിവാകരൻ പി ടി എ റഹീം എംഎൽഎക്ക് ഉപഹാരമായി നൽകി.   ജില്ലാ വൈസ് പ്രസിഡൻ്റ് എ പി പ്രേമാനന്ദ്, ഡോ: ഇ എസ് സിന്ധു, ഡോ: മിഥുൻ സിദ്ധാർഥ് എന്നിവർ  സംസാരിച്ചു. രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ നടന്ന പുസ്തകോത്സവത്തിൽ പരിഷത്ത് പുസ്തകങ്ങളും പരിഷത്തുൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു. വിവിധ കലാപരിപാടികൾ നടന്നു. മേഖലാ സെക്രട്ടറി സി സദാശിവൻ സ്വാഗതവും ജോ: സെക്രട്ടറി പി കെ ബിന്ദു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed