കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻെറ നവീകരിച്ച കണ്ണൂർ പരിഷദ് ഭവൻ ഉദ്ഘാടനം ചെയ്തു
പി.ടി ഭാസ്കരണ പണിക്കർ, മാനവികത, ശാസ്ത്ര ബോധം എന്ന പുസ്തകം ടി.വി.രാജേഷ് മുൻ MLA പ്രകാശനം ചെയ്യുന്നു
പി.ടി ഭാസ്കരപണിക്കർ – മാനവികത, ജനാധിപത്യം, ശാസ്ത്ര ബോധം – പുസ്തകം പ്രകാശനം ചെയ്തു.
കണ്ണൂർ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർജില്ല ആസ്ഥാനമായ പരിഷത് ഭവൻ്റെ നവീകരിച്ച കെട്ടിടം ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ടി.കെ.മീരഭായ് ഉൽഘാടനം ചെയ്തു. രണ്ട് മിനി ഓഡിറ്റോറിയവും, പുസ്തകശാലയും, സ്വാശ്രയ ഉൽപ്പന്ന പ്രദർശന ശാലയും വിൽപന കേന്ദ്രവും ഗ്രന്ഥാലയവും നാലു ഓഫീസുകളും നവീകരിച്ച പുതിയ പരിഷദ് ഭവനിൽ പ്രവൃത്തിക്കും
ഡോ. കാവുമ്പായി ബാലകൃഷ്ണൻ രചിച്ച പി.ടി. ഭാസ്കരപണിക്കർ -മാനവികത ജനാധിപത്യം ശാസ്ത്ര ബോധം എന്ന പുസ്തകം ടി വി. രാജേഷ് മുൻ എം. എൽ. എ പ്രകാശനംചെയ്തു.കുഞ്ഞിരാമൻ കവിണിശ്ശേരി പുസ്തകം ഏറ്റുവാങ്ങി.മുൻ സംസ്ഥാന പ്രസിഡണ്ട് ഒ. എം. ശങ്കരൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ കൂടിയായ നവീകരണ കമ്മിറ്റി ജനറൽ കൺവീനർ പി.പി ബാബു സ്വാഗതം പറഞു
സി.പി. ഹരീന്ദ്രൻ പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു.പുസ്തക രചനയുടെ പശ്ചാത്തലവും പി.ടി.ഭാസ്കരപണിക്കറും എന്ന വിഷയത്തിൽഡോ:കാവുമ്പായി ബാലകൃഷ്ണൻ (ഗ്രന്ഥകർത്താവ്) പ്രഭാഷണം നടത്തി.
നവീകരണ പ്രവർത്തനം നിർവഹിച്ച എഞ്ചിനിയർ ജിൻഷ .പി, വരൂൺ പി എന്നിവർക്ക് പി.വി. ദിവാകരൻ, സംസ്ഥാന ജനറൽ സെക്രട്ടറി ഉപഹാരം നൽകി.വനമിത്ര അവാർഡ് ജേതാവ് പി.വി ദാസന് എം.വിജയകുമാർഉപഹാരം നൽകി.
കണ്ണൂർ ജില്ലാ സമ്മേളന പരിപാടികൾ എം.ദിവാകരൻ , ജനറൽ കൺവീനർ അവതരിപ്പിച്ചു. ഡോ. എ രഞ്ജിനിയെ അനുസ്മരിച്ച് കൊണ്ട് കെ.വിനോദ് കുമാർ സംസാരിച്ചു.
കെ.പി. പ്രദീപൻ ,കണ്ണൂർജില്ല പ്രസിഡണ്ട് ,എം.പി. ഭട്ടതിരിപ്പാട്പി.കെ. ഗോപാലകൃഷ്ണൻ,ഇ കുഞ്ഞികൃഷ്ണൻ,മോഹൻ നമ്പ്യാർ,ഗംഗൻ അഴിക്കോട് ,കെ. ശാന്തമ്മടീച്ചർ, കെ. ഗോപി, ധന്യ റാം എന്നിവർ സംസാരിച്ചു. ബിജുനെടുവാലൂർ ജില്ലാ സെക്രട്ടറി നന്ദി പറഞ്ഞു.