ശാസ്ത്രം പരിസ്ഥിതി നൈതികത” പ്രകാശനം ചെയ്തു.

പ്രശസ്ത ഭൗമശാസ്ത്രജ്ഞനായ ഡോ. സി പി രാജേന്ദ്രൻ രചിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച “ശാസ്ത്രം പരിസ്ഥിതി നൈതികത” എന്ന പുസ്തകം പരിഷത്ത് മുൻ പ്രസിഡണ്ടും കാലിക്കറ്റ് യൂണിവേഴ്സി സിൻ്റിക്കേറ്റംഗവുമായ ഡോ.കാവുമ്പായി ബാലകൃഷ്ണൻ കേരള യുക്തിവാദി സംഘം ജനറൽ സെക്രട്ടറി ടി കെ ശക്തിധരന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ കമ്മിറ്റി  കേരള യുക്തിവാദി സംഘവുമായി സഹകരിച്ച് ജൂൺ 22 ന് രാവിലെ 10 മണിക്ക് സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡോ. സി പി രാജേന്ദ്രൻ,ഡോ. വി രാമൻകുട്ടി, അഡ്വ. കെ ഡി ഉഷ,ഗംഗൻ അഴീക്കോട്, പരിഷത്ത് ജില്ലാ പ്രസിഡണ്ട് ഡോ. സി എൽ ജോഷി, സെക്രട്ടറി അഡ്വ. ടി വി രാജു, ജോ. സെക്രട്ടറി ഐ. കെ മണി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *