പ്രതീതിയും യാഥാർത്ഥ്യവും നവസാങ്കേതിക വിദ്യയുടെ രാഷ്ട്രീയവായനകൾ പ്രകാശിപ്പിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ.
തൃശൂർ: യു.കെ ക്വീൻസ് സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ദീപക് പി രചിച്ച പ്രതീതിയും യാഥാർത്ഥ്യവും നവസാങ്കേതിക വിദ്യയുടെ രാഷ്ട്രീയവായനകൾ എന്ന പുസ്തകം കേരള സാഹിത്യ അക്കാദമി വൈജ്ഞാനിക പുരസ്കാര ജേതാവ് കെ സേതുരാമൻ ഐ പി എസ് പ്രകാശനം ചെയതു. തൃശൂർ സെന്തോമസ് കോളജ് കമ്പ്യൂട്ടർ വിഭാഗം മേധാവി രമീല രവീന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി.ആഗസ്റ്റ് 12 ന് വൈകീട്ട് 5 മണിക്ക് , വൈലോപ്പിള്ളി ഹാളിൽ നടന്ന ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കറ്റിംഗവും പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ടുമായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പുസ്തക പരിചയം ഡോ. ജിജു എ മാത്യു നിർവ്വഹിച്ചു.
പരിഷത്ത് ജില്ലാ സെക്രട്ടറി അഡ്വ.ടി.വി രാജു,കെ സേതുരാമൻ IPS, രമീല രവീന്ദ്രൻ, ഡോ. സുശീൽ രാഹുൽ , റോയ് മാത്യു,നൈന സുകുമാരൻ എന്നിവർ സംസാരിച്ചു.