ശാസ്ത്ര കലാജാഥയുടെ ചരിത്രഗാഥ പ്രസിദ്ധീകരിച്ചു

0

ശാസ്ത്ര കലാജാഥയുടെ ചരിത്രം

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ബോധന കലാവിഷ്കാരമായ ശാസ്ത്രകലാജാഥയുടെ നാലര ദശകത്തെ ചരിത്രം പ്രസിദ്ധീകരിച്ചു.
എൻ.വേണുഗോപാലനാണ് പുസ്തകത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്.

കോട്ടയം ജില്ലയിലെ വൈക്കം വടയാർ ദേശത്ത് ജനിച്ച, എൻ.വേണുഗോപാൽ സംസ്ഥാന പൊതുമരാമത്ത് ജലസേചന വകുപ്പുകളിൽ ജീവനക്കാരായിരുന്നു. ഇപ്പോൾ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് താമസിക്കുന്നു
1982മുതൽആദ്യകാല കലാജാഥകളിൽ അംഗമായിരുന്നു. പിൽക്കാലത്ത് പല കലാജാഥകളുടെയും ആസൂത്രണ പ്രക്രിയയും അണിയറ പ്രവർത്തനങ്ങളുടെയും ഭാഗമായി ഗലീലിയോ, പെൺപിറവി, മേരിക്യൂറി എന്നീ നാടകങ്ങളുടെ രചന നിർവഹിച്ചു

പരിഷത്തിന്റെ ശാസ്ത്ര പ്രചാരണ പരിപാടികളിൽ കൂടുതൽ അർത്ഥസന്ദ്രമായി ആവിഷ്കരിച്ച് സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ശാസ്ത്ര കലാജാഥ വഹിച്ച പങ്ക് നിസ്തുലമാണ് ഈ കലാജാഥകളിലൂടെ ഒരു പുതിയ ആശയ പ്രചരണണോപാധിക്ക് രൂപം നൽകാനായി, പല സന്ദർഭങ്ങളിലും ബോധന നാടക വേദിയുടെ മികച്ച രൂപമാണ് എന്ന് ഖ്യാതിയും നേടിയിട്ടുണ്ട് വിദ്യാഭ്യാസം, ആരോഗ്യം, വികസനം, പരിസ്ഥിതി, ഊർജ്ജം, ജലവിനിയോഗം, ലിംഗനീതി എന്നീ മേഖലകളിലെല്ലാം കലാജാഥയിലൂടെയുള്ള പരിഷത്തിന്റെ ഇടപെടൽ ഫലപ്രദമായിരുന്നു.


ശാസ്ത്ര കലാജാഥ ആരംഭിച്ചിട്ട് 45 വർഷം പിന്നിടുകയാണ് ഓരോ രചനയുടെയും അതിൻറെ രംഗ പാഠത്തിന്റെയും കലാപരമായ മികവ് ഉണ്ടാക്കിക്കൊണ്ട് തന്നെയാണ് ശാസ്ത്ര പ്രചാരകരും കലാകാരന്മാരും ഒത്തുചേർന്ന് ഇവയെ ആവിഷ്കരിച്ചിരിക്കുന്നത്.

ഏതു ഗഹനമായ വിഷയങ്ങൾക്കും കലാപരമായ സംവേദനം സാധ്യമാണെന്ന് തന്നെ ശാസ്ത്ര കലാജാഥകൾ തെളിയിച്ചു. ബോധന നാടക വേദിയുടെ രൂപങ്ങൾ ഇന്ന് ക്ലാസ് മുറികളിലെ പഠന പ്രവർത്തനങ്ങളിൽ ദൃശ്യമാണെങ്കിൽ അതിലെ മികച്ച പങ്ക് ഇത്തരം കലാപ്രവർത്തനങ്ങൾ നടത്തിയ പൂർവികരാണ്

ഉള്ളടക്കത്തിൽ, എഴുത്തിന്റെ വഴി,കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ആശയ പ്രവർത്തനങ്ങളുടെ നാൾവഴിയും ,കലാമാധ്യമാകുന്നു, 
തുടങ്ങിയ പത്ത് അധ്യായങ്ങളിലായി അവസാനം
“പറയുവാന്നെന്നുമുണ്ടായിരിക്കെ,  പറയാതിരിക്കാനാവാതിരിക്കെ ” എന്ന അധ്യായത്തോടെ 391 പേജിൽ പൂർത്തിയാവുന്നു.

മലയാള സാഹിത്യ പ്രസ്ഥാനത്തിൽ പുതിയൊരു നാൾവഴിക്കാണ് ശാസ്ത്ര കലാജാഥയുടെ ചരിത്രഗാഥ എന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഏറ്റവും പുതിയ കലാജാഥ ചരിത്രം പ്രസിദ്ധപ്പെടുത്തിയതോടുകൂടി തുടക്കം കുറിച്ചിട്ടുള്ളത്.
800 രൂപ മുഖവിലയുള്ള ഈ പ്രൗഢ ചരിത്രഗ്രന്ഥം കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ എല്ലാ ജില്ലാ ഓഫീസുകളിലും പ്രവർത്തകരിലും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *