പി.വി. സന്തോഷ് സ്മാരക പുരസ്കാരം സമ്മാനിച്ചു.
മാനന്തവാടി : ശാസ്ത്രസാഹിത്യ, വിദ്യാഭ്യാസ പ്രവർത്തകനും ബാവലി ഗവ. യുപി സ്കൂൾ പ്രധാനാധ്യാപകനുമായിരുന്ന പി. വി. സന്തോഷിൻ്റെ സ്മരണയ്ക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാനന്തവാടി മേഖലാ കമ്മിറ്റി നൽകുന്ന പുരസ്കാരം സമ്മാനിച്ചു. കമ്മന പൂളക്കൽ ഗോത്രദീപം ആദിവാസി ഗ്രന്ഥാലയത്തിനാണ് രണ്ടാം പി.വി. സന്തോഷ് സ്മാരക പുരസ്കാരം ലഭിച്ചത്.
പരിഷത്ത് വയനാട് ജില്ലാകമ്മിറ്റിയംഗം പ്രൊഫ. കെ. ബാലഗോപാലനിൽനിന്ന് ഗ്രന്ഥാലയം പ്രതിനിധികൾ പുരസ്കാരം സ്വീകരിച്ചു. ‘ഗോത്രവർഗ വിഭാഗത്തിന്റെ വിദ്യാഭ്യാസം; കാഴ്ചപ്പാടും സമീപനവും’ എന്ന വിഷയത്തിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ
സയൻസ് അസി. പ്രൊഫസർ ഡോ. കെ. പി. മനോജൻ മുഖ്യപ്രഭാഷണം നടത്തി. വി.പി. ബാലചന്ദ്രൻ പി.വി. സന്തോഷ് അനുസ്മരണ പ്രഭാഷണം നടത്തി.
പുരസ്കാര വിതരണച്ചടങ്ങിന്റെ ഭാഗമായി നടത്തിയ സെമിനാറിൽ ടി. പി. സന്തോഷ്, പി. ഹരീന്ദ്രൻ, കെ. സജി, കെ.ബി. സിമിൽ എന്നിവർ വിഷയം അവതരിപ്പിച്ചു. സീസർ ജോസ് മോഡറേറ്ററായി. വി. കെ. മനോജ്, പി. സുരേഷ്ബാബു, പി. വി. സന്തോഷിൻ്റെ പങ്കാളിയും റിട്ട. പ്രധാനാധ്യാപികയും
പരിഷത്ത് ഉത്തര മേഖല സെക്രട്ടറിയുമായ എസ്. യമുന, കെ. ജെ. സജി, പി. അനിൽകുമാർ, കെ. പി. സുനിൽകുമാർ, കെ. സി. നാരായണൻ, കെ. ആർ. പ്രദീഷ്, പി. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.