ആലപ്പുഴയിൽ യുദ്ധവിരുദ്ധ റാലി
ആലപ്പുഴ:ഇനിയൊരു യുദ്ധം വേണ്ട എന്ന മുദ്രാവാക്യമുയർത്തി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 22 ഞായറാഴ്ച വൈകുന്നേരം നഗരത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി.
നൂറോളം പ്രവർത്തകർ പങ്കെടുത്ത റാലി യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി കളക്ട്രേറ്റ് ജംഗ്ഷൻ, സക്കറിയാബസാർ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ആലപ്പുഴ ഗവ.മുഹമ്മദൻസ് ഗേൾസ് എച്ച് എസ് എസിൽ സമാപിച്ചു.
ജില്ലാ പ്രസിഡൻ്റ് ഡോ.ടി.പ്രദീപ് റാലി ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ, നിർവ്വാഹക സമിതി അംഗം ഡോ.വി.എൻ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.