സമതാസംഘങ്ങള്‍ക്ക് രജതജൂബിലി , ടി രാധാമണിക്ക് ആദരം
സമതാസംഘങ്ങളുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ടി. രാധാമണിയെ ആദരിക്കുന്നു
തിരുവനന്തപുരം: 25 വര്‍ഷം പൂര്‍ത്തീകരിച്ച സമതാസംഘങ്ങളുടെ രജതജൂബിലി സമാപനസമ്മേളനത്തില്‍ ടി രാധാമണിയെ ആദരിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നെടുങ്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എട്ട് വനിതാസംഘങ്ങളുടെയും ഒരു പരുഷസംഘത്തിന്റെയും സമതാസംഗമം പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡണ്ട് ടി. രാധാമണി ഉദ്ഘാടനം ചെയ്തു. മുന്‍ സംസ്ഥാന പ്രസിഡണ്ട് ബി. രമേഷ് മുഖ്യപ്രഭാഷണം നടത്തി. വിവിധ ദിവസങ്ങളിലായി സംഘടിപ്പിച്ച കലാ, കായിക മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനവിതരണം നടത്തി. മുതിര്‍ന്ന സമതാ അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. വി. രാജന്‍, കെ. ശ്രീകുമാര്‍, ഭക്തവത്സലന്‍, എ. ബാബു എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സമതാഅംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.