ഉന്നത വിദ്യാഭ്യാസ സംരക്ഷണ ക്യാമ്പയിൻ
കേരളത്തിലെ സർവ്വകലാശാലകളെ സംരക്ഷിക്കുക
സർവ്വകലാശാലകളുടെ സ്വയംഭരണാവകാശം തകർക്കല്ലേ..
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
എല്ലാ മേഖലാ കേന്ദ്രങ്ങളിലും സായഹ്ന സംവാദ പരിപാടികൾ
——–
ലഘുലേഖാ പ്രചരണം
——-
സംസ്ഥാന തല സെമിനാറുകൾ, ശില്പശാലകൾ
ജൂലൈ , ആഗസ്ത് മാസങ്ങളിൽ
ശക്തമായ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിനും പുരോഗമന നയങ്ങൾക്കും പേരുകേട്ട സംസ്ഥാനമായ കേരളത്തിൽ സർവ്വകലാശാലകളുടെ സ്വയംഭരണാവകാശം കേവലം അക്കാദമിക് തത്വമെന്ന നിലയിൽ മാത്രമല്ല, ഭരണഘടനാപരമായ അനിവാര്യത എന്ന നിലയിലും സംരക്ഷിക്കപ്പെടേണ്ടതാണ്.
ഗവർണർ, ചാൻസലർ എന്ന നിലയിൽ ഈ സ്വയംഭരണ സംവിധാനത്തിൻ്റെ സംരക്ഷകനായി പ്രവർത്തിക്കണം
ഉന്നത വിദ്യാഭ്യാസം രാഷ്ട്രീയ അവകാശവാദത്തിനുള്ള ഒരു മേഖലയല്ല, മറിച്ച് വിമർശനാത്മകമായ അന്വേഷണവും ബഹുസ്വരതയും ജനാധിപത്യ പൗരത്വവും പരിപോഷിപ്പിക്കുന്നതിനുള്ള ഇടമാണ്.
ഉന്നതവിദ്യാഭ്യാസത്തിൻ്റെ മേൽ നിയന്ത്രണം കേന്ദ്രീകരിക്കാനുള്ള ഏതൊരു ശ്രമവും ഫെഡറലിസത്തിൻ്റെയും അക്കാദമിക് സമഗ്രതയുടെയും താൽപര്യം മുൻനിർത്തി ചെറുക്കേണ്ടതാണെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത് പൊതു സമൂഹത്തിനോട് ആഹ്വനം ചെയ്യുന്നു.
അറിയുക, പറയുക പൊരുതുക .
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്