സി.കെ.ജി. കോളേജിൽ ശാസ്ത്രസെമിനാർ
പേരാമ്പ്ര : കേരളപ്പിറവിയുടെ 60-ാം വാർഷികത്തോടനുബന്ധിച്ച് സി.കെ.ജി.എം. ഗവ. കോളേജിൽ സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രസെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പ്രൊഫ.ചിത്രഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം കൺവീനർ പി.കെ. ബാലകൃഷ്ണൻ അധ്യക്ഷനായി. ‘മലയാള ശാസ്ത്രസാഹിത്യം’ എന്ന വിഷയത്തിൽ ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ‘ശാസ്ത്രസാഹിത്യവും ശാസ്ത്രാവബോധവും’ എന്ന വിഷയത്തിൽ പ്രൊഫ. കെ. പാപ്പുട്ടിയും പ്രഭാഷണം നടത്തി. കെ.പി. പ്രിയദർശൻ, സി. ബാബുരാജ്, ടി.സി.സിദിന്‍, കെ.സതീശൻ, പ്രൊഫ. നാരായണൻ എന്നിവർ പ്രസംഗിച്ചു.