62-ാം സംസ്ഥാന           വാർഷികസമ്മേളനം

 

കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ 62-ാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ശാസ്ത്ര കല്പിത കഥാ ( Science Fiction) മത്സരം സംഘടിപ്പിക്കുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പാലക്കാട് ജില്ലാക്കമ്മിറ്റിയംഗം ആയിരുന്ന കെ. അജയൻ മാഷിൻ്റെ സ്മരണക്കായി സംഘടിപ്പിക്കുന്ന ഈ മത്സരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു.

മനുഷ്യൻ ചന്ദ്രനിലിറങ്ങുന്നതിന് എത്രയോ മുമ്പേ ചാന്ദ്രയാത്ര പ്രമേയം ആക്കി കൊണ്ടുള്ള ശാസ്ത്ര കല്പിത കഥകൾ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ഇന്നത്തെ ശാസ്ത്ര മുന്നേറ്റങ്ങളുടെ ചുവടുപിടിച്ചു കൊണ്ട് നാളത്തെ ലോകത്ത് സംഭാവ്യമാകാൻ സാധ്യതയുള്ള പ്രമേയങ്ങൾ കഥാരൂപത്തിൽ അവതരിപ്പിക്കുന്ന രചനകളാണ് പ്രതീക്ഷിക്കുന്നത്.

 

2025 ഏപ്രിൽ 25 ന് വൈകീട്ട് 5 മണി വരെ ലഭിക്കുന്ന രചനകളാണ് മത്സരത്തിന് പരിഗണിക്കുക. മത്സരത്തിൽ പങ്കെടുക്കുന്നതിന് പ്രായപരിധി ഇല്ല. 2025 ജനുവരി 1 ന് ശേഷം രചിച്ച കഥകളാണ് അയക്കേണ്ടത്.രചനകൾ അയക്കുമ്പോൾ അവ സ്വന്തം സൃഷ്ടിയാണ് എന്ന് സ്വയം സാക്ഷ്യപ്പെടുത്തണം. രചനകൾ മലയാളത്തിൽ ആയിരിക്കണം. A4 സൈസിലുള്ള പേപ്പറിൽ ഒരു വശത്ത് മാത്രം എഴുതി തപാൽ വഴിയോ ഇമെയിൽ, വാട്ട്സാപ്പ് ഇവയിലൂടെയോ കഥകൾ അയക്കാവുന്നതാണ്. തപാലായി അയക്കുന്നവർ

   കെ വി.എസ്. കർത്താ, ലയം, വടക്കേത്തറ, തേങ്കുറിശ്ശി P.O, പാലക്കാട് – 678671 എന്ന വിലാസത്തിലും വാട്ട്സാപ്പിൽ അയക്കുന്നവർ 9447104909 എന്ന നമ്പരിലും ഇമെയിലാണെങ്കിൽ [email protected] എന്ന വിലാസത്തിലും ആണ് കഥകൾ അയക്കേണ്ടത്.

 2025 മെയ് 9, 10, 11 തീയതികളിൽ പാലക്കാട് വച്ച് നടക്കുന്ന സംസ്ഥാന സമ്മേളത്തിൽ വച്ച് വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകുന്നതും രചനകൾ പരിഷത്ത് ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കുന്നതും ആയിരിക്കും.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ഈ ഉദ്യമത്തിൽ പങ്കു ചേർന്ന് ശാസ്ത്ര കല്പിത കഥകൾ നിശ്ചിത സമയപരിധിക്കുള്ളിൽ അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *