മനുഷ്യ വന്യജീവി സംഘർഷത്തിന് ശാശ്വതമായ പരിഹാരം കാണുക :കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശ്രീകണ്ഠാപുരം മേഖല
ശ്രീകണ്ഠാപുരം : കേരളത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശ്രീകണ്ഠാപുരം മേഖല സമ്മേളനം ആവശ്യപ്പെട്ടു.
വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും വനങ്ങൾക്കുള്ളിൽ തന്നെ ലഭ്യമാക്കുകയും ജനവാസ കേന്ദ്രങ്ങളിലേക്ക് വന്യജീവികൾ കടന്നുകയറാതിരിക്കാനുള്ള സംരക്ഷണ സംവിധാനം ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് സമ്മേളനം നിർദേശിച്ചു.ശ്രീകണ്ഠപുരം പട്ടണത്തിന്റെ സമഗ്ര വികസനത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം കുസാറ്റിലെ ശാസ്ത്രജ്ഞനായ ഡോ. എം.ജി. മനോജ് ഉൽഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് കെ.പി. പ്രദീപ് കുമാർ സംഘടനാ റിപ്പോർട്ടും മേഖല സിക്രട്ടറി ഹരീഷ് പി. പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.വി.മുരളീധരൻ വരവ് – ചെലവ് കണക്കും അവതരിപ്പിച്ചു. പ്രസിഡണ്ട് വി.പി. വത്സരാജൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ. രത്നകുമാരി, പയ്യാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജു സേവ്യർ, പ്രീത സുരേഷ്, ബിജു നിടുവാലൂർ, കെ.കെ. രവി, ഡോ. ടി.കെ. പ്രസാദ്, അജയൻ വളക്കൈ , ഒ.സി. ബേബിലത , എം.സി നാരായണൻ എന്നിവർ സംസാരിച്ചു. കെ.കെ. ശൈലജ സ്വാഗതവും ടി. സുനിൽ കുമാർ നന്ദിയും പറഞ്ഞു. ലളിതകുമാരി കെപി (പ്രസിഡണ്ട്)
സോമസുന്ദരൻ ഇ
സുധീർ കെ (വൈസ് പ്രസി.)
ഹരീഷ് പി (സെക്രട്ടറി)
രെജിൻ കെ.പി
ശൈലജ കെ കെ
(ജോ.സെക്രട്ടറി)
കെ.വി മുരളീധരൻ (ട്രഷറർ)
എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.