വാക്കും പ്രവൃത്തിയും ഒന്നാകുന്ന ഇടങ്ങൾ …!
സംസ്ഥാന വാർഷികത്തിനുള്ള നെല്ല് കൊയ്തു
പാലക്കാട് : 2025 മെയ് 9 10 11 തീയതികളിൽ പാലക്കാട് നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിനു വേണ്ടി കുടിലിടം സക്കീറണ്ണന്റെ നേതൃത്വത്തിൽ കൃഷി ചെയ്ത നെല്ല് കൊയ്തു. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് ബഹു.നെന്മാറ എംഎൽഎ ശ്രീ.ബാബു എന്നിവർ ചേർന്ന് വിളവെടുപ്പ് നടത്തി. സംസ്ഥാന കമ്മിറ്റി അംഗമായ ലില്ലി സി കർത്ത ജില്ലാ ട്രഷറർ വി രമണി ടീച്ചർ എന്നിവർ കറ്റകൾ ഏറ്റുവാങ്ങി..!