സ്വപ്ന ശിബിരം – യുറീക്ക ബാലവേദി ക്യാമ്പ്

0

യുറീക്ക ബാലവേദി

സ്വപ്ന ശിബിരം

2024 ഒക്ടോബർ 19, 20 തീയതികളിൽ 

വലിയഴീക്കൽ ഗവ: ഹയർ സെക്കൻ്ററി സ്കൂൾ , ആറാട്ടു പുഴ , ആലപ്പുഴ .

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന യുറീക്ക ബാല വേദിയുടെ സംഘാടക‍ർക്കായി രണ്ട് ദിവസത്തെ പരിശീലന ക്യാമ്പ് ഒക്ടോബർ 19,20തീയതികളിൽ വലി യഴീക്കൽ ഗവ.ഹയർ സെക്കന്ററിസ്കൂളിൽ നടക്കും.പരിഷത്തിന്റെ നൂറ്റിനാൽപ്പത് മേഖലകളിലെ ബാലവേദി ചുമതലക്കാരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.അഖിലേന്ത്യാതലത്തിൽ ശാസ്ത്രത്തിനും യുക്തിബോധത്തിനുമെ തിരായ കടുത്ത ആക്രമണം നടക്കുകയും പാഠപുസ്തകങ്ങളിൽ നിന്ന് ശാസ്ത്രവും ചരിത്രവും നീക്കം ചെയ്യാൻ ശ്ര മിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിപുലമായ അനൗദ്യോഗിക വിദ്യാഭ്യാസ ശൃംഖലയായാണ് പരിഷ ത്ത് യുറീക്ക ബാലവേദികളെ കാണുന്നത്. സംസ്ഥാനവ്യാപകമായി ഒരു ലക്ഷം കുട്ടികളെ ബാലവേദികളിൽ അണിനിരത്തുകയാണ് ലക്ഷ്യം.ഇതിന്റെ ആദ്യഘട്ടമായി എഴുനൂറ്റി അമ്പത് യുണിറ്റുകളിൽ യുറീക്ക ബാലവേ ദികൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.

 സ്വപ്നശിബിരം എന്ന് പേരിട്ടിരിക്കുന്ന പ്രവർത്തകക്യാമ്പ് ശനിയാഴ്ച രാവിലെ പത്തിന് പ്രശസ്ത ചരി ത്രകാരനും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻസംസ്ഥാനപ്രസിഡന്റുമായ ഡോ.കെ എൻ ഗണേഷ് ഉദ്ഘാ ടനം ചെയ്യും.ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ സജീവൻ ഉദ്ഘാടനസമ്മേളനത്തിൽ അദ്ധ്യക്ഷ ത വഹിക്കും.ഡോ.വി. സദാശിവൻ സ്വാഗതവും എൽ ഷൈലജ നന്ദിയും പറയും.

 കുട്ടികളിലെ തലച്ചോറിന്റെ വളർച്ചാവികാസങ്ങൽ( ഡോ.കെ ജി രാധാകൃഷ്ണൻ) ബാലവേദിയുടെ പരി പ്രേക്ഷ്യം (ഡോ. സി രാമകൃഷ്ണൻ) നാളത്തെ ബാലവേദി,സംഘസ്വപ്നം(ഡോ. കെ ബീന) ബാലവേദി കൺ വീനർമാരുടെ ചുമതലകൾ(ഡോ.രമേശൻ കടൂർ) എന്നീ ക്ലാസ്സുകൾ ക്യാമ്പിൽ നടക്കും.ആലപ്പുഴ,കൊല്ലം,ഇടു ക്കി,കോട്ടയം എന്നീ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബാലവേദിസെക്രട്ടറിമാർ തങ്ങളുടെ ബാലവേ ദിപ്രവർത്തനങ്ങൾ അവതരിപ്പിക്കും. 

   പരിഷത്ത് നവംബറിൽ നടത്താൻ പോകുന്ന ശാസ്ത്രമാസം പരിപാടികൾ ഡോ. ജയന്തി എസ് പണി ക്കരും റീഡിങ്ങ് തീയേറ്ററിന്റെ സാദ്ധ്യതകൾ ജോജി കൂട്ടുമ്മേലും ബാലവേദി ഗാനങ്ങൾ കെ.പി രാമകൃഷ്ണനും അവതരിപ്പിക്കും.ശനിയാഴ്ച വൈകിട്ട് നാലിന് പരിഷത്ത് പ്രസിഡന്റ് ടി കെ മീരാബായ്, ഞായർ ഉച്ചയ്ക്ക് രണ്ടി ന് ജനറൽ സെക്രട്ടറി പി വി ദിവാകരൻ എന്നിവർ ക്യാമ്പ് അംഗങ്ങളെ അഭിവാ ദ്യം ചെയ്ത് സംസാരിക്കും. ബാലവേദി തത്സ്ഥിതി അവലോകനറിപ്പോർട്ട് സംസ്ഥാന കൺവീനർ ജോജി കൂട്ടുമ്മേൽ അവതരിപ്പിക്കുക യും അതിന്മേൽ ജില്ലാടിസ്ഥാനത്തിലുള്ള ചർച്ചകൾ നടക്കുകയും ചെയ്യും.രണ്ടാം ദിവസം രാവിലെ ആറിന് പ്രഭാതവ്യായമത്തെത്തുടർന്ന് ആരോഗ്യപാഠങ്ങൾ എന്ന ക്ലാസ്സ് ഉണ്ടായിരിക്കും.

 അടുത്ത വർഷം മെയ് വരെയുള്ള ഭാവിപ്രവർത്തനപരിപാടികൾ ശിബിരം ആസൂത്രണം ചെയ്യും. പരി ഷത്ത് ജില്ലാ പ്രസിഡന്റ് ഡോ. ടി പ്രദീപ്,ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ ജോ.സെക്രട്ടറി ഡി സലിം, ജില്ലാ ബാലവേദി കൺവീനർ അനിൽ മാത്യൂ എന്നിവർ പങ്കെടുക്കും. എൻ. സജീവൻ ചെയർപേഴ്സണും ഡോ. വി സദാശിവൻ ജനറൽ കൺവീനറുമായ സ്വാഗതസംഘം രൂപവത്ക്കരിച്ച് സംഘാടനപ്രവർത്തനങ്ങൾ നടന്ന് വരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *