തിരുവനന്തപുരം ജില്ലയിൽ സമഗ്ര വികസന പരിപാടി രണ്ടു പഞ്ചായത്തുകളിൽ 

0

തിരുവനന്തപുരം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലയിൽ രണ്ട് പഞ്ചായത്തുകളിൽ സമഗ്ര വികസന പരിപാടിയുമായി മുന്നോട്ടുപോകാൻ വികസന ശില്പശാലയിൽ തീരുമാനിച്ചു. വെഞ്ഞാറമൂട് മേഖലയിലെ പുല്ലമ്പാറ പഞ്ചായത്തിലും വർക്കല മേഖലയിലെ ഒറ്റൂർ പഞ്ചായത്തിലുമാണ് സമഗ്രവികസന പരിപാടി ആസൂത്രണം ചെയ്യുന്നത്.

25.8. 2024 ന് തിരുവനന്തപുരം പരിഷദ് ഭവനിൽ വെച്ചു നടന്ന വികസന ശില്പശാലയുടെ ഉൽഘാടന യോഗത്തിൽ ജില്ലാ വികസന ഉപസമിതി ചെയർപേഴ്സൺ ഡോ . ഷാജി വർക്കി അധ്യക്ഷത വഹിച്ചു.

പരിഷത്ത് മുൻ ജനറൽ സെക്രട്ടറി എൻ ജഗജീവൻ വിഷയാവതരണം നടത്തി. 

ആരാധനാലയങ്ങളിലാണ് ഇന്ന് ഏറെ നിക്ഷേപം നടക്കുന്നതെന്ന് ജഗജീവൻ അഭിപ്രായപ്പെട്ടു. ആരാധനാലയങ്ങളും മത/ജാതി സംഘടനകളും പാലിയേറ്റീവ് രംഗങ്ങൾ ഉൾപ്പെടെ ഏത് മേഖലയിലും ഇടപെടുന്നവരായിന്ന് മാറിയിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിച്ച അധികാരം കേരളത്തിൽ സമൂലമായ മാറ്റങ്ങൾക്ക് ഇടവരുത്തിയെന്നുള്ള കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. പക്ഷേ പല പഞ്ചായത്ത് അധികാരികളും തങ്ങളുടെ മേഖലയിലെ പ്രശ്നത്തെ സാരമായി കാണാതെ പങ്കുവെക്കൽ പ്രക്രിയ മാത്രം നടത്തുന്നവരായി മാറിയിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും ഇന്ന് സംഘടനകളുടെ ബാഹുല്യമാണ്. ഈ വ്യത്യസ്ത സംഘടനകളെ പഞ്ചായത്തിൻറെ വികസനപ്രക്രിയകളിൽ എങ്ങനെ പങ്കാളികളാക്കാം എന്ന് ആലോചിക്കേണ്ടതാണെന്ന് ജഗജീവൻ കൂട്ടിച്ചേർത്തു.

 

തുടർന്ന് നാല് വിഷയസമിതികളുടെ അവതരണവും നടന്നു. ആരോഗ്യവിഷയ സമിതിയുടെ അവതരണം വിഷയസമിതി ചെയർമാനായ ഡോ. ബിനോയി എസ്. ബാബു നിർവ്വഹിച്ചു. തുടർന്ന് പുല്ലമ്പാറ , ഒറ്റൂർ പഞ്ചായത്തുകളിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച അവതരണം ടി. ബാലകൃഷ്ണൻ, വി. പ്രിയദർശിനി എന്നിവർ നടത്തി. രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ പഞ്ചായത്തുകളിലും ചെയ്യേണ്ട കർമ്മ പദ്ധതികൾ രൂപീകരിച്ചു. ഗ്രൂപ്പുകളിൽ നടന്ന ചർച്ചയുടെ സംക്ഷിപ്ത രൂപം അനിൽ നാരായണര്, സുരേഷ് എന്നിവർ ചേർന്ന് അവതരിപ്പിച്ചു. കെ.ജി. ഹരികൃഷ്ണൻ്റെ ക്രോഡീകരണത്തോടെ പരിപാടി സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed